നാടകങ്ങള്‍ക്ക് അവസാനം, കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവച്ചു

യെദ്യൂരപ്പ, ബി ജെ പി, കര്‍ണാടക, സിദ്ധരാമയ്യ, കോണ്‍ഗ്രസ്, Yeddyurappa, BJP, Karnataka, Congress, Siddaramaiah
ബംഗളൂരു| BIJU| Last Modified ശനി, 19 മെയ് 2018 (16:10 IST)
കര്‍ണാടക മുഖ്യമന്ത്രി ബി എസ് രാജിവച്ചു. ദിവസങ്ങള്‍ നീണ്ടുനിന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കാണ് ഇതോടെ അവസാനമായത്. നിയമസഭയില്‍ വികാരാധീനനായി പൊട്ടിക്കരഞ്ഞ യെദ്യൂരപ്പ താന്‍ നാടിന് ചെയ്ത കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞു. കോണ്‍ഗ്രസും ജെ ഡി എസും ചേര്‍ന്ന് ജനാധിപത്യവിരുദ്ധമായി പ്രവര്‍ത്തിച്ചതായി യെദ്യൂരപ്പ ചൂണ്ടിക്കാട്ടി.

വിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പാണ് യെദ്യൂരപ്പ രാജിവച്ചൊഴിയുന്നത്. കോണ്‍ഗ്രസിനും ജെ ഡി എസിനും ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്ന് യെദ്യൂരപ്പ പറഞ്ഞു. ആറരക്കോടി ജനങ്ങള്‍ ബി ജെ പിക്ക് ഒപ്പമാണെന്നും യെദ്യൂരപ്പ വ്യക്തമാക്കി.

സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെയാണ് ഗവര്‍ണര്‍ ക്ഷണിച്ചത്. മറ്റിടങ്ങളിലെ രീതിയാണ് ഇവിടെയും പിന്തുടര്‍ന്നതെന്നും യെദ്യൂരപ്പ പറഞ്ഞു.

എക്കാലത്തും ജനങ്ങള്‍ക്കായാണ് താന്‍ പ്രവര്‍ത്തിച്ചത്. കര്‍ഷകരുടെ രക്ഷയ്ക്കായി പദയാത്രകള്‍ നടത്തി. അവസാനം വരെ കര്‍ഷകര്‍ക്കായി പൊരുതും. ജനങ്ങള്‍ എനിക്കൊപ്പമുണ്ട് - കണ്ണീരോടെ യെദ്യൂരപ്പ പറഞ്ഞു.

കര്‍ഷകര്‍ക്കും നാടിനുമായി ചെയ്ത കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞാണ് യെദ്യൂരപ്പ പ്രസംഗിച്ചത്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നത് ബി ജെ പി മാത്രമാണെന്നും യെദ്യൂരപ്പ തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :