കീഴ്‌വഴക്കം തെറ്റിച്ച് ബൊപ്പയ്യയെ പ്രോടേം സ്പീക്കറാക്കി; കര്‍ണാടകയില്‍ ബിജെപിയുടെ കളി തുടരുന്നു

കെ ജി ബൊപ്പയ്യ, വിശ്വാസവോട്ടെടുപ്പ്, കോണ്‍ഗ്രസ്, ആര്‍ വി ദേശ്‌പാണ്ഡെ, K G Bopaiah, Congress, R V Despande, Karnataka, BJP, Amit Shah
ബെംഗളൂരു| BIJU| Last Modified വെള്ളി, 18 മെയ് 2018 (17:58 IST)
കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി വിരാജ് പേട്ട എംഎല്‍എയായ ബിജെപി നേതാവ് കെ ജി ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി ഗവര്‍ണര്‍ നിയമിച്ചു. മുതിര്‍ന്നയാളെ പ്രോടേം സ്പീക്കറാക്കണമെന്ന കീഴ്വഴക്കം തെറ്റിച്ചാണ് ഈ നിയമനം.

ശനിയാഴ്ച നടക്കുന്ന വിശ്വാസവോട്ടെടുപ്പ് നിയന്ത്രിക്കുന്നത് ബൊപ്പയ്യയായിരിക്കും. സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം അധികാരമേറ്റിട്ടുണ്ട്.

ആര്‍ വി ദേശ്‌പാണ്ഡെയാണ് സഭയിലെ മുതിര്‍ന്ന നേതാവ്. അദ്ദേഹത്തെ പ്രോടേം സ്പീക്കറാക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല.

അഞ്ച് തവണയാണ് എം എല്‍ എ ആയിട്ടുള്ളത്. എന്നാല്‍ ആര്‍ വി ദേശ്‌പാണ്ഡെ എട്ടുതവണ എം എല്‍ എ ആയിട്ടുണ്ട്. പ്രോടേം സ്പീക്കറായുള്ള ബൊപ്പയ്യയുടെ നിയമനത്തിനെതിരെയും കോടതിയെ സമീപിക്കുകയാണ് കോണ്‍ഗ്രസും ജെ ഡി എസും.
നിയമസഭാ സ്പീക്കറായിരിക്കെ, യെദ്യൂരപ്പ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച 11 എം എല്‍ എമാരെ അയോഗ്യരാക്കിയ ചരിത്രമുള്ളയാളാണ് ബൊപ്പയ്യ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :