Last Modified വ്യാഴം, 1 ഓഗസ്റ്റ് 2019 (11:46 IST)
നാടുവിടാൻ എയർപോർട്ടിലെത്തിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളെ വീട്ടുകാരെ ഏൽപ്പിച്ച് പൊലീസ്. കോയമ്പത്തൂർ വിമാനത്താവളത്തിലാണ് സംഭവം. വിമാനത്താവളത്തില്‍ യൂണീഫോമില്‍ എത്തിയ രണ്ട് വിദ്യാര്‍ത്ഥിനികളോടും അധികൃതര്‍ കാര്യം തിരക്കിയപ്പോഴാണ് തങ്ങള്‍ നാടുവിടാനായി എത്തിയതെന്ന് പറഞ്ഞത്.
അച്ഛനമ്മമാര്‍ക്ക് തങ്ങളോട് സ്നേഹമില്ലാത്തതിനാലാണ് തങ്ങള്‍ നാടുവിടാന്‍ തീരുമാനിച്ചതെന്നാണ് ഇവര്‍ വെളിപ്പെടുത്തിയത്. ഇവരുടെ വീട് എവിടെയാണെന്ന് അന്വേഷിച്ചറിഞ്ഞപ്പോഴാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഞെട്ടിയത്.
ഇവരുടെ വീട് വിമാനത്താവളത്തില്‍ നിന്ന് 80 കിലോമീറ്റര്‍ ദൂരത്തിലാണ് ഉള്ളത്. രണ്ടോ മൂന്നോ ബസ് മാറിക്കേറിയാല്‍ മാത്രമേ ഇവര്‍ക്ക് വിമാനത്താവളത്തിലെത്താന്‍ കഴിയൂ. പൊള്ളാച്ചി കോയമ്പത്തൂര്‍ എന്നീ നഗരങ്ങള്‍ പിന്നിട്ടാണ് ഇവര്‍ എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് സ്കൂള്‍ വിട്ട ശേഷമാണു ഇവര്‍ നാടുവിടാന്‍ തീരുമാനിച്ചത്.
രാത്രി തന്നെ രക്ഷിതാക്കളെത്തി കുട്ടികളെ ഏറ്റെടുക്കുകയും ഇവരോടൊപ്പം താക്കീത് നല്കി കുട്ടികളെ വിട്ടതായുമാണ് റിപ്പോര്‍ട്ട്.