ഇൻസ്റ്റഗ്രാമിലെ ഗ്ലാമർ താരത്തിന്റെ മൃതദേഹം കഴുത്തറുക്കപ്പെട്ടനിലയിൽ സ്യൂട്ട്‌കേസിനുള്ളിൽ

Last Modified ബുധന്‍, 31 ജൂലൈ 2019 (17:54 IST)
മോസ്കോ: ഇൻസ്റ്റഗ്രാമിലൂടെ പ്രശസ്തയായ മോഡലും ഡോക്ടറുമായ യുവതി കഴുത്തറുത്ത് കൊല ചെയ്യപ്പെട്ട നിലയിൽ. ഇൻസ്റ്റഗ്രാമിൽ ഏറെ പ്രശസ്തയായ റഷ്യൻ സ്വദേശി 21കാരി ഏകതറീനയുടെ മൃതദേഹമാണ് താമസിച്ചിരുന്ന ഫ്ലാറ്റിലെ സ്യൂട്ട്‌കേസിനുള്ളിൽനിന്നും കണ്ടെത്തിയത്. മോസ്കോയിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്നു ഇവർ.

കുറച്ച് ദിവസങ്ങളായി മകളെ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ യുവതിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ എത്തി നടത്തിയ പരിശോധനയിലാണ് സ്യൂട്ട്‌കേസിൽ ഒളിപ്പിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയത്. എന്നാൽ ഫ്ലാറ്റിൽനിന്നും കൊലപാതകം സംബന്ധിച്ച് യാതൊരു തെളിവുകളും കണ്ടെടുക്കാൻ പൊലീസിന് സാധിച്ചില്ല. യുവതിയെ കാണാതാകുന്നതിന് മുൻപ് മുൻ കാമുകൻ ഫ്ലാറ്റിൽ വന്നിരുന്നു എന്ന സൂചന മാത്രമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :