ഗസറ്റഡ് അറ്റസ്റ്റേഷന്‍ ഇനി ഇല്ല!

ന്യൂഡല്‍ഹി| vishnu| Last Modified വ്യാഴം, 17 ജൂലൈ 2014 (16:42 IST)
സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുക എന്ന കടമ്പ പഴങ്കഥയാകുന്നു. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം അറ്റസ്റ്റ് ചെയ്താല്‍ മതിയെന്ന നിയമം വരാന്‍ പോകുന്നു. ഇത് സംബന്ധിച്ചുള്ള ചട്ടങ്ങളില്‍ ഭേദഗതി വരുത്താനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.

പ്രാബല്യത്തിലായാല്‍ രാജ്യത്തേ കൊടിക്കണക്കിന് വരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഉപകാരപ്രദമാകും. അറ്റസ്റ്റേഷന് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അല്ലെങ്കില്‍ നോട്ടറി സാക്ഷ്യപ്പെടുത്തണമെന്നാണ് ഇപ്പോഴത്തെ ചട്ടം. ഇതില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയതായാണ് വിവരം.

സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുവാനുള്ള സമയം പണം എന്നിവ ലാഭിക്കുവാന്‍ ആവശ്യക്കാര്‍ക്ക് വഴിയൊരുക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഭരണപരമായ കാര്യങ്ങള്‍ ലളിതമാക്കി ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :