വക്കം പുരുഷോത്തമന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

Last Modified വെള്ളി, 11 ജൂലൈ 2014 (09:51 IST)
നിയുക്ത നാഗാലാന്‍‌ഡ് ഗവര്‍ണര്‍ വക്കം പുരുഷോത്തമന്‍ വെള്ളിയാഴ്ച ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. നാഗാലാന്‍‌ഡിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് രാജി വച്ചത്. കേരള രാഷ്ട്രീയത്തില്‍ സജീവമാകാനാണ് ഉദ്ദേശിക്കുന്നതെന്ന് വക്കം പുരുഷോത്തമന്‍ വ്യക്തമാക്കി. മിസോറാമില്‍ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയിട്ട് വക്കം കേരളത്തിലേക്ക് പോരുകയായിരുന്നു. സെക്രട്ടറി രാഷ്ട്രപതിക്ക് കത്ത് കൈമാറി. ഐസ്‌വാളിലെ ഗവര്‍ണറുടെ ഓഫീസില്‍‌നിന്നും കത്ത് രാഷ്ടപതി ഭവനിലേക്ക് അയയ്ക്കുകയായിരുന്നു.

തന്നോട് ചോദിക്കാതെ കേന്ദ്രസര്‍ക്കാര്‍ നാഗാലാന്‍‌ഡിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് വക്കം പറഞ്ഞു. സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുകയാണ്. കേരള രാഷ്ട്രീയത്തില്‍ സജീവമാകും. എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി വക്കം പുരുഷോത്തമന്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്.

മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് നിയമിക്കപ്പെട്ട പല ഗവര്‍ണര്‍മാരോടും രാജിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ചിലരെ സ്ഥലം മാറ്റുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :