മൊബൈലിന്‍റെ പാസ്‌വേഡ് എന്ത്? കാര്‍ത്തി ചിദംബരം വാ തുറന്നില്ല; ഇനി നുണപരിശോധനയല്ലാതെ വഴിയില്ലെന്ന് സിബിഐ!

ന്യൂഡല്‍ഹി, ബുധന്‍, 7 മാര്‍ച്ച് 2018 (20:28 IST)

Widgets Magazine
Karti Chidambaram, CBI, Narco Test, INX Media, കാര്‍ത്തി ചിദംബരം, സി ബി ഐ, നാര്‍ക്കോ ടെസ്റ്റ്, നുണപരിശോധന, ഐ എന്‍ എക്സ്, ഇന്ദ്രാണി

ഐ എന്‍ എക്സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തെ നിര്‍ത്തിപ്പൊരിക്കുകയാണ് സി ബി ഐ. ഇനി കാര്‍ത്തിയെ നുണപരിശോധനയ്ക്ക് വിധേയനാക്കുകയാണ് സി ബി ഐയുടെ ലക്‍ഷ്യം.
 
മൊബൈല്‍ ഫോണുകളുടെയും ലാപ്‌ടോപ്പിന്‍റെയുമൊന്നും പാസ്‌വേഡ് നല്‍കാന്‍ കാര്‍ത്തി തയ്യാറാകാത്തതാണ് പ്രധാന കാരണം. ഇതോടെ കാര്‍ത്തിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഡല്‍ഹി പട്യാല കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. 
 
കാര്‍ത്തിയുടെ മൊബൈല്‍ ഫോണുകളും ലാപ് ടോപ്പുകളുമെല്ലാം സിബിഐ പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഇതിന്‍റെയൊന്നും പാസ്‌വേഡ് വെളിപ്പെടുത്താന്‍ കാര്‍ത്തി തയ്യാറായില്ല. കം‌പ്യൂട്ടര്‍ വിദഗ്ധരെ ഉപയോഗിച്ച് ഇവയുടെ പാസ്‌വേഡുകള്‍ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 
 
ചോദ്യം ചെയ്യലിനോടൊന്നും കാര്‍ത്തി സഹകരിക്കുന്നില്ലെന്നും സി ബി ഐ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐ എന്‍ എക്സ് മീഡിയയുടെ ഉടമയായ ഇന്ദ്രാണി മുഖര്‍ജിയെ കസ്റ്റഡിയില്‍ കിട്ടണമെന്നും സി ബി ഐ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് വെള്ളിയാഴ്ച കോടതി പരിഗണിക്കും. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കാര്‍ത്തി ചിദംബരം സി ബി ഐ നാര്‍ക്കോ ടെസ്റ്റ് നുണപരിശോധന ഐ എന്‍ എക്സ് ഇന്ദ്രാണി Cbi Karti Chidambaram Narco Test Inx Media

Widgets Magazine

വാര്‍ത്ത

news

സത്യം എത്രയൊക്കെ മൂടിവെച്ചാലും ഒടുവിൽ തെളിയിക്കപ്പെടും: കോടതി വിധിയിൽ പ്രതികരണവുമായി ഷുഹൈബിന്റെ കുടുംബം

'സത്യം എത്രയൊക്കെ മൂടിവെച്ചാലും തെളിയിക്കപ്പെടും, പടച്ചവൻ നേരിട്ട് കോടതിയിൽ വന്ന് പറഞ്ഞ ...

news

കിം കി ഡുക്കിന്റെ ‘കാമകേളിക‌ള്‍‘ പുറത്ത് വിട്ട് നടിമാര്‍

പ്രമുഖ ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിനെതിരെ ഗുരുതര ആരോപണവുമായി നടിമാര്‍ ...

news

ഷുഹൈബ് വധക്കേസ്; സിബിഐയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് കോടിയേരി, സിബിഐയെ കാണിച്ച് ഭയപ്പെടുത്തേണ്ടെന്ന് ജയരാജന്‍

സംസ്ഥാന സർക്കാരിന്റെ ശക്തമായ എതിർപ്പ് മറികടന്ന് കണ്ണൂർ മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് ...

news

‘തൊഡ്രാ പാക്കലാം’ - ബിജെപിയോട് തമിഴകം ഒന്നാകെ പറയുന്നു

ത്രിപുരയിലെ തെരഞ്ഞെടുപ്പില്‍ ജയിച്ച ബിജെപി അക്രമരഹിതമായ ആഘോഷമായിരുന്നു ത്രിപുരയില്‍ ...

Widgets Magazine