സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; ഷുഹൈബ് വധക്കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ

കൊച്ചി, ബുധന്‍, 7 മാര്‍ച്ച് 2018 (13:05 IST)

 shuhaib murder case , shuhaib , Cbi , ഷുഹൈബ് കേസ് , സിബിഐ , ഹൈക്കോടതി , ഷുഹൈബ്

മട്ടന്നൂരിൽ കൊല്ലപ്പെട്ട ഷുഹൈബ് കേസിന്റെ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കി. ഷുഹൈബിന്റെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിലപാട് അറിയിച്ചത്.

കോടതി പറഞ്ഞാല്‍ അന്വേഷണം ഏറ്റെടുക്കുമെന്നും സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് ഡയറി അടക്കമുള്ള കാര്യങ്ങള്‍ സിബിഐക്ക് ഇപ്പോള്‍ പരിശോധിക്കാന്‍ കഴിയില്ല. കേസിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്നും അറിയില്ലെന്നും സിബിഐ പറഞ്ഞു.

ഷുഹൈബ് കേസില്‍ സർക്കാരിനെതിരേ രൂക്ഷ വിമർശനമാണ് ജസ്റ്റീസ് ബി കെമാൽപാഷ കോടതിയില്‍ നടത്തിയത്. പൊലീസിന്റെ അന്വേഷണം ഫലപ്രദമല്ലെന്ന് ഹൈക്കോടതി വാക്കാൽ നിരീക്ഷിച്ചു.

രാഷ്ട്രീയ കൊലപാതകങ്ങൾ സംസ്ഥാനത്തിന് നാണക്കേടാണ്. ഇതിന് പിന്നിൽ ആരാണെന്നത് എല്ലാവർക്കും അറിയാം. വിഷയത്തില്‍ ഒരു ചെറുവിരല്‍ എങ്കിലും അനക്കാന്‍ പറ്റുമോ?. എല്ലാവരും കൈകഴുകി രക്ഷപ്പെടുകയാണ്. ഷുഹൈബ് വധക്കേസിൽ പ്രതികളെ കൈയിൽ കിട്ടിയിട്ടും ആയുധങ്ങൾ കണ്ടെടുക്കാൻ പൊലീസിനാവാത്തത് ദു:ഖകരമാണെന്നും കോടതി വ്യക്തമാക്കി.

നീതിപൂര്‍വ്വമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസിന് പറയാനാവുമോ എന്നും കോടതി ചോദിച്ചു.

വാദത്തിനിടെ സർക്കാർ അഭിഭാഷകൻ ഈ ഹർജി പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചാണെന്ന് വാദിച്ചത് കോടതിയെ ചൊടിപ്പിച്ചു. താൻ മുമ്പും സിബിഐ അന്വേഷണങ്ങൾക്ക് ഉത്തരവിട്ടിട്ടുണ്ടെന്നും അതിനുള്ള അധികാരം കോടതിക്കുണ്ടെന്നും ജസ്റ്റീസ് കെമാൽപാഷ ഓർമിപ്പിച്ചു.

കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഹാജരാക്കാൻ സർക്കാർ ഒരാഴ്ചത്തെ സാവകാശം തേടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഷാജി പാപ്പന്‍ വരുന്നൂ...

ഷാജി പാപ്പന്‍, ഈ പേര് തന്നെ സിനിമാപ്രേമികളുടെ മനസ്സില്‍ ഇടം‌പിരിച്ചിരിക്കുകയാണ്. ...

news

ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണ്, ഹിന്ദുക്കള്‍ മതി! - മോദി സര്‍ക്കാരിന്റെ ലക്ഷ്യമിതോ?

ഇന്ത്യയില്‍ ബിജെപി വേരുറപ്പിക്കുകയാണ്. ഇന്ത്യയുടെ ഭൂരിഭാഗം സംസ്ഥാനവും ഭരിക്കുന്നത് ...

news

‘ഞാന്‍ ഒന്നും അറിഞ്ഞതല്ല, അഡ്‌മിനാണ് പണിയൊപ്പിച്ചത്’; ക്ഷമാപണവുമായി എച്ച് രാജ രംഗത്ത്

തമിഴ്‌നാട്ടില്‍ അധികാരം നേടിയാല്‍ സാമൂഹ്യ പരിഷ്‌കര്‍ത്താവ് പെരിയാറിന്റെ പ്രതിമ ...

news

എതിരാളികളെ കൊന്നൊടുക്കിയ ക്രിമിനലാണ് ലെനിന്‍: ടി ജി മോഹന്‍‌ദാസ്

തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ ത്രിപുരയില്‍ വ്യാപക ആക്രമണം അഴിച്ചു വിട്ടിരിക്കുകയാണ് ബിജെപി. ...

Widgets Magazine