ടൂറിസ്റ്റ് ബസ് മറിഞ്ഞ് പതിനഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

നേര്യമംഗലത്ത് ബസ് മറിഞ്ഞ് 15 വിദ്യാർഥികൾക്ക് പരിക്ക്

ഇടുക്കി| സജിത്ത്| Last Modified ബുധന്‍, 21 സെപ്‌റ്റംബര്‍ 2016 (08:06 IST)
ഇടുക്കിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് പതിനഞ്ചു വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. നേര്യമംഗലം ഊന്നുകല്ലിലായിരുന്നു അപകടം നടന്നത്. തമിഴ്നാട് സ്വദേശികളായ മെഡിക്കൽ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്.

പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സേലത്തു നിന്നും മൂന്നാറിലേക്ക് വരികയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :