ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനത്തട്ടിപ്പ്: യുവാവ് അറസ്റ്റില്‍

ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് പണം തട്ടിയതുമായി ബന്ധപ്പെട്ട കേസില്‍ 27 കാരന്‍ പൊലീസ് വലയിലായി

ഇടുക്കി| Last Modified ശനി, 27 ഓഗസ്റ്റ് 2016 (14:04 IST)
ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് പണം തട്ടിയതുമായി ബന്ധപ്പെട്ട കേസില്‍ 27 കാരന്‍ പൊലീസ് വലയിലായി. എറണാകുളം ജില്ലയിലെ ചെറായി മനോജ് ശാന്തി എന്ന പാനാപ്പിള്ളില്‍ രണന്‍സന്‍ എന്ന 37 കാരനെയാണ് ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തത്.

സുമേഷ് ശാന്തി എന്ന പാമ്പാടി സ്വദേശിയുടെ പരാതിയിലാണ്
രണന്‍സന്‍ അറസ്റ്റിലായത്. കാലടി മധുര മീനാക്ഷി ക്ഷേത്രത്തില്‍ ജോലി വാങ്ങിത്തരാം എന്ന പേരില്‍ പ്രതി സുമേഷ് ശാന്തിയില്‍ നിന്ന് ഒരു ലക്ഷം രൂപ 2014 ല്‍ വാങ്ങിയിരുന്നു. എന്നാല്‍ ജോലി പോയിട്ട് ഇയാളെ കുറിച്ച് വിവരവുമില്ലാതായി. തുടര്‍ന്നാണ് പരാതി നല്‍കിയത്.

രണന്‍സന്‍ ഇതുപോലെ നിരവധി പേരില്‍ നിന്നായി 12 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണു വിവരം. ഒളിവിലായിരുന്ന ഇയാളെ കൊല്ലം ചെമ്പകശേരിയില്‍ വാടകയ്ക്ക് താമസിക്കവേയാണു പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :