മണിയുടെ ദുരൂഹമരണം; പൊലീസ് രക്ഷിക്കാന്‍ ശ്രമിക്കുന്ന പ്രമുഖനാര് ? - കേസ് പുതിയ വഴിത്തിരിവിലേക്ക്

മണിയുടെ മരണത്തിന് പിന്നിലാര് ?; കേസ് പുതിയ വഴിത്തിരിവിലേക്ക്

തൃശൂര്‍| jibin| Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2016 (15:56 IST)
കലാഭവന്‍ മണിയുടെ മരണത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അതൃപ്‌തി അറിയിച്ച് ബന്ധുക്കള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് മണിയുടെ മരണകാരണം വ്യക്തമാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനും ഭാര്യ നിമ്മിയുമാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

മണിയുടെ മരണത്തില്‍ പൊലീസ് പലരെയും രക്ഷിക്കാന്‍ ശ്രമിക്കുന്നു. കേസില്‍ ഇതുവരെ യാതൊരു വ്യക്തതയും വന്നിട്ടില്ല. മരണകാരണം പോലും വെളിച്ചത്തുകൊണ്ടുവരാന്‍ അന്വേഷണ സംഘങ്ങള്‍ക്ക് സാധിച്ചില്ലെന്നും കുടുംബം മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.

പരാതി സ്വീകരിച്ച മനുഷ്യാവകാശ കമ്മീഷന്‍ ആക്ഷേപങ്ങള്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‍നാഥ് ബെഹ്‌റയെ അറിയിക്കാന്‍ നിര്‍ദേശം നല്‍കി. ഇന്നാണ് മണിയുടെ കുടുംബം മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

മണിയുടെ ശരീരത്തില്‍ മാരകമായ കീടനാശിനിയുടെ അംശമുണ്ടായിരുന്നതായി ആന്തരികാവയവത്തില്‍ കണ്ടെത്തിയതാണ് സംശയത്തിന് ഇടയാക്കിയത്. കരള്‍ രോഗമുണ്ടായിരുന്ന മണിയുടെ ശരീരത്തില്‍ വ്യാജമദ്യം എത്തിയതാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :