ഹിമാചല്‍ പ്രദേശില്‍ ബസ് നദിയിലേക്ക് മറിഞ്ഞു; ആറു മരണം

ഹിമാചല്‍ പ്രദേശ് , ബസ് നദിയിലേക്ക് മറിഞ്ഞു , ആശുപത്രി
ഷിംല| jibin| Last Modified വെള്ളി, 10 ജൂലൈ 2015 (12:53 IST)
ഹിമാചല്‍ പ്രദേശിലെ മച്ചാദ പാലത്തില്‍ നിന്ന് സ്വകാര്യ ബസ് നദിയിലേക്ക് മറിഞ്ഞ് ആറു പേര്‍ മരിച്ചു. 19 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ രാംപൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു കുട്ടിയടക്കം നിരവധി പേരെ കാണാതായിട്ടുള്ളതിനാല്‍ മരണസംഖ്യ ഇനിയും വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

രാംപൂരില്‍ നിന്ന് ഷിംലയിലേക്ക് പോയ ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിയുകയായിരുന്നു. ബസ് ജലാശയത്തിലേക്ക് മറിഞ്ഞതിന് പിന്നാലെ ചിലര്‍ ഒഴുക്കില്‍പ്പെടുകയും ചെയ്‌തു. ഇവരെയാണ് കാണാതായിരിക്കുന്നത്.
ബസിലെ യാത്രക്കാരുടെ എണ്ണം വ്യക്തമല്ല. മരിച്ചവരില്‍ സ്‌ത്രീകളും കുട്ടികളുമുണ്ടെന്നാണ് വിവരം.

അപകടത്തെ തുടര്‍ന്ന് സ്ഥലത്തുണ്ടായ ഗതാഗത തടസ്സം രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു. അപകടത്തില്‍ ബസ് പൂര്‍ണ്ണമായും തകര്‍ന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :