ജഗതിയുടെ കയ്യില്‍ പണമില്ല, ആശുപത്രിയിലായപ്പോള്‍ സഹായിച്ചത് സര്‍ക്കാര്‍; പിസി ജോര്‍ജ് തുറന്നുപറയുന്നു

Last Modified ബുധന്‍, 1 ജൂലൈ 2015 (16:47 IST)
അപകടം വന്ന് ആശുപത്രിയിലായപ്പോള് ജഗതി ശ്രീകുമാറിന്റെ പക്കല്‍ കാശ് ഒന്നുമുണ്ടായിരുന്നില്ലെന്ന് ജഗതിയുടെ മകളുടെ ഭര്‍തൃ പിതാവും മുന്‍ ചീഫ് വിപ്പുമായ പിസി ജോര്‍ജ്. ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി കഴിഞ്ഞ ദിവസം പൊതുവേദിയില്‍ കയറി ജഗതിയെ കണ്ട സംഭവത്തെപ്പറ്റി ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പി സി ജോര്‍ജ്.

'രോഗം വന്ന് ആശുപത്രിയിലായപ്പോള്‍ ജഗതിയുടെ കൈയില്‍ കാശ് വല്ലതുമുണ്ടോ. ഗവര്‍മെന്റില്‍നിന്നല്ലേ കാശ് മേടിച്ചത്'-പി.സി ജോര്‍ജ്
അഭിമുഖത്തില്‍ പറഞ്ഞു. ശ്രീലക്ഷ്മി വേദിയില്‍ ഓടിക്കയറിയപ്പോള്‍
ആരാധികയായ ഏതോ ഒരു മുസ്ലിം പെണ്‍കുട്ടി ആണെന്നാണ് കരുതിയതെന്നും. വീല്‍ ചെയറില്‍ ഇരിക്കുന്ന ജഗതിക്ക് വല്ലതും പറ്റിയാല്‍ എന്തു ചെയ്യുമെന്നുള്ളതുകൊണ്ടാണ്
പിടിച്ചു മാറ്റിയതെന്നും പി സി പറഞ്ഞു.

എന്റെ മേത്ത് തൊടരുത് എന്ന് കുട്ടി പറഞ്ഞു. തൊടാതിരിക്കാന്‍ പറ്റുമോ. എന്റെ മകന്‍ വന്ന് പറഞ്ഞു പപ്പാ ഇത് മറ്റേ കുട്ടിയാണ് എന്ന്. അപ്പോഴാണ് മനസ്സിലായത്. ഞാന്‍ പറഞ്ഞു, മോളേ ഇരി. എന്റെ കസേരയാണ് ഒഴിവുള്ളത്. ഞാന്‍ അവിടെ ഇരുത്തി'പി.സി ജോര്‍ജ് പറയുന്നു. 'വേദിയില്‍ 10 മിനിറ്റ് ഇരുന്നിട്ട് കൊച്ച് ഒറ്റ ഓട്ടമായിരുന്നു. അവിടെ മൂന്ന് കാറുണ്ടായിരുന്നു. അതില്‍ തടിമാടന്‍മാരായ അഞ്ചെട്ടെണ്ണം. ആ കൊച്ച് ഗുണ്ടളെയും കാറില്‍ കയറ്റിയാണ് വന്നത്' പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

പിതാവിനെ കാണാന്‍ ശ്രീലക്ഷ്മിയെ ജഗതിയുടെ കുടുംബാംഗങ്ങള്‍ അനുവദിക്കുന്നില്ല എന്ന ആരോപണം തെറ്റാണെന്ന് ജോര്‍ജ് പറഞ്ഞു. ഇഷ്ടമുള്ളപ്പോള്‍ പിതാവിനെ കാണാന്‍ ഹൈകോടതി അനുമതി നല്‍കിയതാണ്. തനിക്കെതിരെ പരാമര്‍ശിച്ച് ശ്രീലക്ഷ്മി കേസ് കൊടുത്ത സംഭവത്തില്‍ രാഷ്ട്രീയ കളി എന്തോ ഉള്ളതായി സംശയിക്കുന്നു.പിതാവിനെ കാണാന്‍ ശ്രീലക്ഷ്മിയെ അനുവദിക്കുന്ന കാര്യത്തില്‍ താന്‍ നിര്‍ബന്ധിച്ച് വീട്ടുകാരെ സമ്മതിപ്പിച്ചതാണ്. എന്നിട്ടും ഇതുവരെ പെണ്‍കുട്ടി കാണാന്‍ വന്നിട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :