ഹേമമാലിനിക്ക് വാഹനാപകടത്തില്‍ പരുക്ക്; ഡ്രൈവര്‍ അറസ്റ്റില്‍

 ഹേമമാലിനി ,  വാഹനാപകടത്തില്‍ പരുക്ക് , ആശുപത്രിയില്‍ , അപകടം
ജ​യ്‌​പൂർ​| jibin| Last Updated: വെള്ളി, 3 ജൂലൈ 2015 (09:53 IST)
ബോളിവുഡ് നടിയും ബിജെപി എംപിയുമായ ഹേമമാലിനിക്കു വാഹനാപകടത്തില്‍ പരുക്ക്. കാർ അമിത വേഗതയിലായിരുന്നുവെന്ന് വ്യക്തമാക്കിയ മുതിര്‍ന്ന പൊലീസ് ഓഫീസര്‍ രജീന്ദര്‍ ത്യാഗി സംഭവവുമായി ബന്ധപ്പെട്ട് ഹേമമാലിനിയുടെ ഡ്രൈവറെ പൊലീസ് കേസ് അറസ്റ്റ് ചെയ്‌തതായും അറിയിച്ചു.

രാജസ്ഥാനിലെ ദൌസയില്‍ ആഗ്ര-ജയ്പുര്‍ ഹൈവേയിലാണ് അപകടം ഉണ്ടായത്. ആ​ഗ്ര​യിൽ​ ​നി​ന്നും​ ​ജ​യ്പൂ​രി​ലേ​ക്ക് ​വ​രി​ക​യാ​യി​രു​ന്ന​ ​ഹേ​മ​മാ​ലി​നി​യു​ടെ മെഴ്‌സിഡസ് ​ ​ബെൻ​സ് ​കാർ​ ​ആൾ​ട്ടോ​ ​കാ​റു​മാ​യി​ ​കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.​ അപകടത്തില്‍ ആൾ​ട്ടോ​ ​കാറിലുണ്ടായിരുന്ന അ​ഞ്ച് ​വ​യ​സു​കാ​രി​യാ​യ​ ​പെൺ​കു​ട്ടി മരിക്കുകയും ചെയ്തു.

തലയ്ക്കു ഗുരുതര പരുക്കാണ് ഹേമമാലിനിക്ക് ഏറ്റതെന്നാണ് റിപ്പോര്‍ട്ട്. ജയ്പൂരിലെ ഫോര്‍ടിസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഹേമമാലിനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഹേമമാലിനിയെക്കൂടാതെ മൂന്നു പേര്‍ക്കു കൂടി പരുക്കേറ്റിട്ടുണ്ട്. ആ​ഗ്ര​യിൽ​ ​നി​ന്നും​ ​ജ​യ്പൂ​രി​ലേ​ക്ക് ​വ​രി​ക​യാ​യി​രു​ന്ന​ ​ഹേ​മ​മാ​ലി​നി​യു​ടെ​ ​ബെൻ​സ് ​കാർ​ ​ആൾ​ട്ടോ​ ​കാ​റു​മാ​യി​ ​കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.​

​ദേ​ശീ​യ​ ​പാ​ത​ 11​ൽ​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​ഒൻ​പ​ത് ​മ​ണി​യോ​ടെ​യാ​യി​രു​ന്നു​ ​അ​പ​ക​ടം. പ​രു ക്കേ​റ്റ​വ​രെ​ ​ദൗ​സ​ ​ആ​ശു​പ​ത്രി​യി​ലും​ ​ഹേ​മ​മാ​ലി​നി​യെ​ ​ഫോർ​ടി​സ് ​ആ​ശു​പ​ത്രി​യി​ലും​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ഹേ​മ​മാ​ലി​നി​യു​ടെ​ ​ക​ണ്ണി​ന് ​മു​ക​ളി​ലും​ ​കാ​ലി​നു​മേ​റ്റപ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ​ആ​ശു​പ​ത്രി​ ​അധി​കൃ​തർ​ ​പ​റ​ഞ്ഞു.​ ​അ​പ​ക​ട​ത്തിൽ​ ​പ​രു​ക്കേ​റ്റ​വർ​ക്ക് ​എ​ല്ലാ​ ​സ​ഹാ​യ​വും​ ​നൽ​കു​മെ​ന്ന് ​രാ​ജ​സ്ഥാൻ​ ​മു​ഖ്യ​മ​ന്ത്രി​ ​വ​സു​ന്ധ​ര​ ​രാ​ജെ​ ​അ​റി​യി​ച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :