അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി

ജമ്മു| VISHNU.NL| Last Modified ശനി, 3 മെയ് 2014 (16:47 IST)
ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖയിലൂടെ ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റശ്രമം സുരക്ഷാസേന പരാജയപ്പെടുത്തി.

പൂഞ്ച്‌ ജില്ലയിലെ സൗജിയാന്‍ മേഖലയിലാണ്‌ നുഴഞ്ഞുകയറ്റശ്രമം നടന്നത്. സംഭവം ശ്രധയില്‍ പെട്ടതോടെ
സൈന്യം നടപടി തുടങ്ങി.

സൈന്യം വെടിവയ്പ്പ്‌ ആരംഭിച്ചതോടെ നുഴഞ്ഞുകയറ്റക്കാര്‍ പിന്തിരിഞ്ഞ്‌ ഓടുകയായിരുന്നുവെന്ന്‌ സൈനിക വക്താവ്‌ കേണല്‍ മനീഷ്‌ മേത്ത അറിയിച്ചു. മേഖലയില്‍ സൈന്യം സുരക്ഷ ശക്തമാക്കിയതായും അദ്ദേഹം അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :