അതിര്‍ത്തിവിഷയങ്ങള്‍ സങ്കീര്‍ണമാക്കുന്നതില്‍ ഇന്ത്യ നിയന്ത്രണം പാലിക്കണം; ചൈന

ബെയ്ജിങ്| WEBDUNIA|
PRO
അതിര്‍ത്തിവിഷയങ്ങള്‍ സങ്കീര്‍ണമാക്കുന്നതില്‍ നിയന്ത്രണം പാലിക്കണമെന്ന് ചൈന. അരുണാചല്‍പ്രദേശില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സന്ദര്‍ശനം തുടങ്ങിയതിനിടെയാണ് ചൈനയുടെ പ്രതികരണം.

അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യ പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഉഭയകക്ഷി ചര്‍ച്ചയിലൂടെ ഇരുരാജ്യങ്ങളും അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

നാലുവര്‍ഷം മുമ്പ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അരുണാചല്‍ സന്ദര്‍ശിച്ചത് ചൈനയുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. എന്നാല്‍, രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനെതിരെ ശക്തമായ പ്രതികരണം നടത്തിയില്ലെന്നത് ശ്രദ്ധേയമായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :