ബംഗാളില്‍ ബോംബ് സ്ഫോടനം; മൂന്നു പേര്‍ക്ക് പരുക്ക്

 ബോംബ് സ്ഫോടനം , പശ്ചിമബംഗാള്‍ , പൊലീസ് , കേന്ദ്ര ഇന്റലിജന്‍സ്
കൊല്‍ക്കത്ത| jibin| Last Modified വ്യാഴം, 16 ഒക്‌ടോബര്‍ 2014 (11:33 IST)
പശ്ചിമബംഗാളില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ മൂന്നു പേര്‍ക്കു പരുക്കേറ്റു. പൊലീസ് നടത്തിയ റെയ്ഡിനിടെ ബോംബ് ഒളിപ്പിക്കുന്നതിനിടെ ബോബ് പൊട്ടിത്തെറിക്കുകയായിരുന്നു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രണ്ട് കുടുംബങ്ങള്‍ തമ്മില്‍ നടന്ന കലഹത്തിന്റെ ഭാഗമായാണ് സ്ഫോടനം ഉണ്ടായത്. ബുര്‍ധ്വാനിലെ ഒരു സ്ഫോടനം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് റെയ്ഡ് നടത്തിയത്. ഈ മാസം രണ്ടിന് ബുര്‍ധ്വാന്‍ നഗരത്തിലെ വീട്ടില്‍ സ്ഫോടനം നടന്നിരുന്നു.

ഈ സ്ഫോടനനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടു സ്ത്രീകളെയും ഒരു പുരുഷനെയും പൊലിസ് അറസ്റ്റ് ചെയ്ത. പശ്ചിമബംഗാള്‍ സിഐഡി, എന്‍ഐഎ, കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ എന്നിവ സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :