വ്യാജ ആര്‍സിബുക്ക് ഇടപാട്: പ്രതി പിടിയില്‍

  വ്യാജ ആര്‍സിബുക്ക് , പത്തനംതിട്ട , പൊലീസ് ,ക്രൈം‍ബ്രാഞ്ച്
കൊല്ലം| jibin| Last Modified ബുധന്‍, 15 ഒക്‌ടോബര്‍ 2014 (15:19 IST)
വ്യാജ ആര്‍സി ബുക്ക് ഈടായി നല്‍കിയശേഷം സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് പണം കടമെടുത്ത സംഭവവുമായി ഒരാള്‍ അറസ്റ്റിലായി. അഴൂര്‍ കുഴിക്കാട്ടില്‍ വീട്ടില്‍ രഞ്ജിതാണ് (52) പത്തനംതിട്ടയില്‍ പിടിയിലായത്.


തമിഴ്നാട്ടില്‍ ആര്‍സി ബുക്കുകള്‍ കൃത്രിമമായി നിര്‍മ്മിച്ചശേഷം സംസ്ഥാനത്തെ പല സ്ഥലങ്ങളിലുമുള്ള സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ പണയം വച്ചശേഷം വന്‍ തോതില്‍ കടമെടുക്കുകയായിരുന്നു ഇയാളെന്ന് പൊലീസ് അറിയിച്ചു. ഏഴു വര്‍ഷങ്ങള്‍ക്ക് മുമ്പാണു കേസ് രജിസ്റ്റര്‍ ചെയ്തത്.

യഥാര്‍ത്ഥത്തില്‍ ഇയാള്‍ കേസിലെ ഏഴാം പ്രതിമാത്രമാണ്‌. മറ്റൊരു തട്ടിപ്പു കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് പരോളിലിറങ്ങി കഴിയവേയാണ്‌ കൊല്ലം ക്രൈം‍ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ സംഘം ഇയാളെ പിടിച്ചത്.

കൊല്ലം ചിന്നക്കടയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍
2006 ല്‍ അഞ്ചംഗ സംഘം തട്ടിപ്പിനെത്തിയപ്പോഴാണു സംഭവം വെളിപ്പെട്ടത്. ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള ഈ ആര്‍സിബുക്കുകള്‍ പലര്‍ക്കും വിറ്റ് കാശാക്കിയുമിരുന്നു. ശിവകാശിയിലെത്തിച്ച് കൂടുതല്‍ തെളിവെടുക്കാനുള്ള തയ്യാറെടുപ്പിലാണു പൊലീസ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :