അതിര്‍ത്തി കാക്കാന്‍ ഇനി ലേസര്‍ വാളുകളും

ന്യൂഡല്‍ഹി| VISHNU.NL| Last Modified വ്യാഴം, 27 നവം‌ബര്‍ 2014 (13:13 IST)
അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ നുഴഞ്ഞുകയറ്റക്കാരെ പിടികൂടുന്നതിനായി അതിര്‍ത്തിയില്‍ ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് സുരക്ഷിതമാക്കാന്‍ അതിര്‍ത്തി രക്ഷാസേന( ബി‌എസ്‌എഫ്) തയ്യാറെടുക്കുന്നു. ഫലപ്രദമായ രീതിയില്‍ അതിര്‍ത്തി നിരീക്ഷിക്കാന്‍ ലേസര്‍ വാളുകള്‍ ഉപയോഗപ്പെടുമെന്നാണ് വിലയിരുത്തല്‍.

ആരെങ്കിലും നുഴഞ്ഞുകയറുകയോ ലേസര്‍ ബീമുകള്‍ മറികടക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ അതുമായി ഘടിപ്പിച്ച അലാറം മുഴങ്ങും. ലേസര്‍ മതിലുകള്‍ ഇല്ലാത്ത മേഖലയില്‍ ഗ്രൗണ്ട് സെന്‍സറുകളും തെര്‍മല്‍ സെന്‍സറുകളും സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇത്തരം സാങ്കേതികവിദ്യകള്‍ ഇസ്രായേല്‍ പോലുള്ള രാജ്യങ്ങളില്‍ ഉപയോഗിച്ചു വരുന്നുണ്ട്.

‘മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വെല്ലുവിളികളെ നേരിടാന്‍ തുടര്‍ച്ചയായി ആയുധങ്ങള്‍ നവീകരിക്കുകയും പ്രതിരോധ നിലവാരം ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇത്തരം നവീന സാങ്കേതികവിദ്യ അനുയോജ്യമായ രീതിയില്‍ അവലംബിച്ചാല്‍ കൂടുതല്‍ ഫലപ്രദമാകും’- ബി.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ ഡി.കെ പതക് വ്യക്തമാക്കി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :