സാർക് ഉച്ചകോടിയിലും പാക്കിസ്ഥാന്‍ വില്ലനാകുന്നു

   പാക്കിസ്ഥാന്‍ , സാർക് ഉച്ചകോടി , നരേന്ദ്ര മോഡി , ഇന്ത്യ
കാഠ്മണ്ഡു| jibin| Last Modified ബുധന്‍, 26 നവം‌ബര്‍ 2014 (18:17 IST)
സൌത്ത് ഏഷ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ചയ്ക്ക് പ്രധാന പങ്ക് വഹിക്കുന്ന സാർക് ഉച്ചകോടിയിലും പാക്കിസ്ഥാന്‍ വില്ലനാകുന്നു. മുന്നോട്ട് വെച്ച മൂന്ന് കരാറുകൾ ഒപ്പുവയ്ക്കുന്നതില്‍ പാക്കിസ്ഥാന്‍ മടി കാണിക്കുകയായിരുന്നു. മോട്ടോർ വാഹന കരാർ അടക്കമുള്ള കരാറുകളാണ് ആദ്യ ദിവസം ഒപ്പിടാൻ കഴിയാതെ പോയത്. കരാറുകളുമായി ബന്ധപ്പെട്ട ആഭ്യന്തര നടപടിക്രമങ്ങൾ പൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പാകിസ്ഥാന്റെ എതിർപ്പ്.

പാക്കിസ്ഥാന്റെ ഈ നീക്കത്തില്‍ കടുത്ത നിരാശയിലാണ് ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങള്‍. സാർക് രാജ്യങ്ങളിലെ പൗരന്മാർ തമ്മിൽ നല്ല ബന്ധം ഉണ്ടാവുബോള്‍ രാജ്യങ്ങള്‍ തമ്മില്‍ ഏറെ അടുക്കുമെന്നും. അതുവഴി സാമ്പത്തിക വളര്‍ച്ചയിലേക്ക് എത്താന്‍ കഴിയുമെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി യോഗത്തില്‍ വ്യക്തമാക്കി.

റോഡ്-റെയിൽ മാർഗം വഴിയുള്ള ബന്ധം സുപ്രധാനമാണെന്നും. വാണിജ്യം, നിക്ഷേപം, സഹായം, സഹകരണം, ഊഷ്മള ബന്ധം എന്നീ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യ കാര്യങ്ങളെ നോക്കിക്കാണുന്നതെന്നും മോഡി വ്യക്തമാക്കി. അതേസമയം ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യങ്ങൾ തമ്മിലുള്ള നല്ല ബന്ധത്തിനും
സാമ്പത്തിക ഏകീകരണത്തിനും വഴിവെക്കുമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് മഹിന്ദ രാജപക്സെ വ്യക്തമാക്കി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :