സാര്‍ക്ക് ഉപഗ്രഹ വാഗ്ദാനവുമായി ഇന്ത്യ

കാഠ്മണ്ഡു| VISHNU.NL| Last Modified ബുധന്‍, 26 നവം‌ബര്‍ 2014 (18:03 IST)
സാര്‍ക് കൂട്ടായ്മയിലെ അപ്രമാദിത്യം ഉറപ്പിക്കുന്നതിനായി ഇന്ത്യ സാര്‍ക്ക് രാജ്യങ്ങള്‍ക്കായി ഇന്ത്യ ഉപഗ്രഹം വിക്ഷേപിക്കും. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായി കൂടുതല്‍ ഗാഡമായ ബന്ധം സ്ഥാപിക്കുന്നതിനായാണ് ഇന്ത്യ ശ്രമിക്കുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോഡിയാണ് സാര്‍ക്ക് രാജ്യങ്ങള്‍ക്കായി ഉപഗ്രഹം വിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചത്.

18-)ം
സാര്‍ക് ഉച്ചകോടിയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു മോഡിയുടെ പ്രഖ്യാപനം. വിദ്യാഭ്യാസം , പ്രകൃതി ദുരന്തങ്ങളെ നേരിടല്‍ , വിഭവ പരിപാലനവും നിര്‍വഹണവും , കാലാവസ്ഥാ പ്രവചനം തുടങ്ങിയ വിഷയങ്ങളില്‍ സാര്‍ക് രാജ്യങ്ങള്‍ക്ക് ഉപയോഗ പ്രദമാകുന്നതാണ് ഉപഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. 2016ലെ സാര്‍ക്ക് ദിനത്തില്‍ ഉപഗ്രഹം വിക്ഷേപിക്കുമെന്നും മോഡി അറിയിച്ചു.

ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ ബന്ധം കൂടുതല്‍ ശക്തിപ്പെടുന്നതായി മോഡി സൂചിപ്പിച്ചു. മാലി ദ്വീപ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുമായും ഭാരതത്തിന് അടുത്ത ബന്ധമുണ്ട്. അഫ്ഗാനിസ്ഥാനുമായുള്ള ഗാഢ സൗഹൃദത്തിന് ദൂരം ഒരു തടസ്സമാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ കൊണ്ട് 8 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ദക്ഷിണേഷ്യയുടെ വികസനത്തിനായി ചെലവഴിക്കാന്‍ കഴിഞ്ഞതില്‍ ഭാരതം അഭിമാനിക്കുന്നെന്ന്
മോഡി പറഞ്ഞു.

ദക്ഷിണേഷ്യയെ സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും കേന്ദ്രമാക്കി വളര്‍ത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ടാണ് അദ്ദേഹം തന്റെ 30 മിനിറ്റ് പ്രസംഗം അവസാനിപ്പിച്ചത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :