മൈസൂരു കോടതിയിലെ സ്ഫോടനം: കൊല്ലം കളക്‌ടറേറ്റില്‍ നടന്ന സ്ഫോടനവുമായി സാമ്യം; അന്വേഷണസംഘം കൊല്ലത്തേക്ക്

മൈസൂരു കോടതിയില്‍ സ്ഫോടനം

മൈസൂരു| JOYS JOY| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2016 (19:00 IST)
മൈസൂരു കോടതിയില്‍ നടന്ന സ്ഫോടനം സംബന്ധിച്ച അന്വേഷണം കൊല്ലത്തേക്ക്. കൊല്ലം കളക്‌ടറേറ്റ് വളപ്പില്‍ ഉണ്ടായ സ്ഫോടനവുമായി ഇതിന് ബന്ധമുണ്ടാകാമെന്ന നിഗമനത്തിലാണ് അന്വേഷണം കൊല്ലത്തേക്ക് നീങ്ങിയിരിക്കുന്നത്. മൈസൂരു സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സമാനമായി നടന്ന മറ്റ് സ്ഫോടനങ്ങളെക്കുറിച്ച് കര്‍ണാടക പൊലീസ് അന്വേഷിച്ചപ്പോളാണ് കൊല്ലം സ്ഫോടനവുമായി ഇതിന് ബന്ധമുണ്ടെന്ന് വ്യക്തമായത്. അന്വേഷണത്തിനായി കര്‍ണാടക പൊലീസ് കൊല്ലത്തെത്തും.

തിങ്കളാഴ്ച വൈകുന്നേരം നാലേകാലിനായിരുന്നു മൈസൂരു ജില്ല മജിസ്ട്രേട് കോടതി പരിസരത്തെ ശൌചാലയത്തിനുള്ളില്‍ സ്ഫോടനം ഉണ്ടായത്. തീവ്രത കുറഞ്ഞ സ്ഫോടനമായിരുന്നു ഇത്. അതിനാല്‍ തന്നെ ജനങ്ങളെ ഭയപ്പെടുത്തുക എന്ന ലക്‌ഷ്യത്തോടെ നടന്ന സ്ഫോടനമാണ് ഇതെന്നാണ് കര്‍ണാടക പൊലീസിന്റെ നിഗമനം.

സമാനമായ മറ്റു സ്ഫോടനങ്ങളെക്കുറിച്ച് അന്വേഷിച്ച പൊലീസ്, ജൂണ്‍ 15ന് കൊല്ലം കളക്‌ടറേറ്റ് വളപ്പിലുണ്ടായ സ്ഫോടനത്തിന് ഇതുമായി ബന്ധമുണ്ടാകാമെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കൊല്ലത്തെത്തി അന്വേഷണം നടത്തുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :