ജിഷ കൊലക്കേസ്: പുതിയ അന്വേഷണസംഘത്തെ നിയമിച്ചതില്‍ സന്തോഷം; പ്രതികളെ ഉടന്‍ പിടികൂടുമെന്നും ജിഷയുടെ അമ്മ

ജിഷ കൊലക്കേസ്: പുതിയ അന്വേഷണസംഘത്തെ നിയമിച്ചതില്‍ സന്തോഷം; പ്രതികളെ ഉടന്‍ പിടികൂടുമെന്നും ജിഷയുടെ അമ്മ

പെരുമ്പാവൂര്‍| JOYS JOY| Last Updated: വ്യാഴം, 26 മെയ് 2016 (12:02 IST)
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ചതില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ അമ്മ രാജേശ്വരി. വാര്‍ത്താചാനലിന് നല്കിയ അഭിമുഖത്തിലാണ് രാജേശ്വരി ഇങ്ങനെ പറഞ്ഞത്. സംശയമുള്ളവരെക്കുറിച്ച് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടണമെന്നും ജിഷയുടെ അമ്മ പറഞ്ഞു.

ജിഷവധക്കേസ് അന്വേഷണം എ ഡി ജി പി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് വിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യമന്ത്രിസഭാ യോഗം ബുധനാഴ്ച തീരുമാനിച്ചിരുന്നു.

ജിഷയുടെ വീട് നിർമാണം 45 ദിവസത്തിനകം പൂർത്തിയാക്കാന്‍ തീരുമാനിക്കുകയും അതിന്‍റെ ചുമതല കളക്ടറെ ഏൽപ്പിക്കുകയും ചെയ്തു. ജിഷയുടെ സഹോദരിക്ക് പെട്ടെന്ന് ജോലി നൽകുന്നതിനുള്ള നടപടിയെടുക്കും. ജിഷയുടെ അമ്മക്ക് മാസം 5000 രൂപ പെൻഷൻ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :