ശ്രീനു എസ്|
Last Modified ശനി, 20 മാര്‍ച്ച് 2021 (16:19 IST)
മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. രത്‌നഗിരിയിലെ ഗാര്‍ദ കെമിക്കല്‍ ഫാക്ടറിയിലാണ് അപകടം. സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റി. അമ്പതോളം പേരാണ് ഫാക്ടറിയില്‍ കുടുങ്ങി കിടന്നത്.
സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ബോയ്‌ലര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് കരുതുന്നത്. അതേസമയം ഫാക്ടറിയിലെ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.