ഒഡീഷയിലെ ബാങ്കിൽ 1.15 കോടിയുടെ കവർച്ച; കൊള്ളയടിച്ചത് അസാധുവായ നോട്ടുകൾ, ബാങ്ക് ജീവനക്കാർ സംശയത്തിന്റെ നിഴലിൽ

ഒഡീഷയിൽ 1.15 കോടിയുടെ ബാങ്ക്​ കൊള്ള

ഭുവനേശ്വർ| aparna shaji| Last Modified ചൊവ്വ, 22 നവം‌ബര്‍ 2016 (12:59 IST)
രാജ്യത്ത് നോട്ട് പ്രതിസന്ധി തുടരവേ കവർച്ചാസംഘങ്ങളും വ്യാപിച്ചിരിക്കുകയാണ്. ഒഡീഷയിലെ ബാങ്കിൽ 1.15 കോടി രൂപയുടെ കവർച്ച. ഒഡീഷയിലെ ദെൻകാനലിലെ ഒഡീഷ ഗ്രാമ്യ ബാങ്കിൽ നിന്നുമാണ് 1.15 കോടി രൂപ കൊള്ളയടിക്കപ്പെട്ടത്. അസാധുവായ 500,1000 രൂപാ നോട്ടുകളാണ്​ ചെയ്യപ്പെട്ടിരിക്കുന്നത്​.

ശനിയും ഞായറും ബാങ്ക് അവധിയായിരുന്നു. ഈ സമയത്താണ് കൊള്ള നടന്നിരിക്കു‌ന്നത്.
തിങ്കളാഴ്​ച ബാങ്ക്​ തുറന്നപ്പോഴാണ്​ സ്​ട്രോങ്​ റൂമിലെ പണം സൂക്ഷിച്ച പെട്ടി കുത്തിതുറന്നതായി കണ്ടെത്തിയത്​. ജനങ്ങളിൽ നിന്നും ​ശേഖരിച്ച അസാധുവായ നോട്ടുകൾ​ സ്​ട്രോങ്​റൂമിൽ നാലു ഇരുമ്പുപെട്ടികളിലായാണ്​ സൂക്ഷിച്ചിരുന്നത്​. ഇതിൽ നിന്നും 1.15 കോടി രൂപയാണ് നഷ്ടമായിരിക്കുന്നതെന്നത് പൊലീസിന് സംശയമുളവാക്കുന്നു. കവർച്ചയിൽ ബാങ്ക്​ ജീവനക്കാരുടെ പങ്ക്​ സംശയിക്കുന്നതായി പൊലീസ്​ പറഞ്ഞു.

8.85 കോടിയുടെ നിക്ഷേപമാണ് ബാങ്കിൽ ഉള്ളത്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ചില ശാഖകൾക്ക്​ പണം സൂക്ഷിക്കാനുള്ള അനുമതി ലഭിച്ചിരുന്നില്ല. പണം സൂക്ഷിക്കുന്നുണ്ടെങ്കിൽ പൊലീസ് സുരക്ഷ ആവശ്യപ്പെടാവുന്നതാണ്. എന്നാൽ, ഇത്രയും പണം സൂക്ഷിച്ചിട്ടും ബാങ്ക്​ പൊലീസ്​ സുരക്ഷ ആവശ്യപ്പെട്ടില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്​. അസാധു നോട്ടുകൾ ശേഖരിച്ചത്​ ഭുവനേശ്വരിലുള്ള ബാങ്കിന്റെ പ്രധാന ശാഖയിലേക്ക്​ മാറ്റാനിരിക്കെയാണ്​ കവർച്ച നടന്നിരിക്കുന്നത്​.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :