കള്ളപ്പണക്കാരെ സംരക്ഷിക്കാനുള്ള ശ്രമത്തോട് യോജിക്കില്ല; കള്ളപ്പണം വെളുപ്പിക്കാന്‍ സഹകരണ ബാങ്കുകളെ ഉപയോഗിക്കുന്നെന്നും രാജഗോപാല്‍

കള്ളപ്പണക്കാരെ സംരക്ഷിക്കാനുള്ള ശ്രമത്തോട് യോജിക്കില്ലെന്ന് രാജഗോപാല്‍

തിരുവനന്തപുരം| Last Modified ചൊവ്വ, 22 നവം‌ബര്‍ 2016 (11:33 IST)
കള്ളപ്പണക്കാരെ സംരക്ഷിക്കാനുള്ള ശ്രമത്തോട് യോജിക്കില്ലെന്ന് ഒ രാജഗോപാല്‍ എം എല്‍ എ. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണബാങ്കുകള്‍ക്ക് എതിരല്ല ബി ജെ പിയും കേന്ദ്രവുമെന്നും പറഞ്ഞ രാജഗോപാല്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹകരണബാങ്കുകളെ ഉപയോഗിക്കുകയാണെന്നും പറഞ്ഞു.

നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ സഹകരണബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ ചേര്‍ന്ന അടിയന്തര നിയമസഭാസമ്മേളനത്തില്‍ ആയിരുന്നു ഒ രാജഗോപാല്‍ ഇങ്ങനെ പറഞ്ഞത്.

സഭയില്‍ പ്രസംഗിച്ചവര്‍ അവരുടെ ഭാവനാവിലാസം അനുസരിച്ച് വിഷയത്തെ സമീപിക്കുകയായിരുന്നെന്ന് രാജഗോപാല്‍ ആരോപിച്ചു. നാട്ടില്‍ ഒരു സമാന്തര സാമ്പത്തികക്രമം നടക്കുന്നുണ്ട്. അത് വളരെ വലുതാണ്.
ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ അസാധാരണമായ നടപടികള്‍ സ്വീകരിക്കേണ്ടി വരും. അതിന്റെ ഭാഗമായിട്ടാണ് നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :