ന്യൂഡൽഹി|
aparna shaji|
Last Modified വെള്ളി, 18 മാര്‍ച്ച് 2016 (12:36 IST)
സ്വവർഗരതി കുറ്റകരമല്ലെന്നും ഒരാളുടെ ലൈംഗിക താല്‍പര്യം മറ്റൊരാളുടെ ജീവതത്തെ ബാധിക്കുന്നില്ല എന്ന നിലപാടുമായി ആർ എസ് എസ് രംഗത്ത്. ഇന്ത്യാ ടുഡേ കോൺക്ലേവ് 2016 എന്ന പരിപാടിയിൽ സംസാരിക്കവേ ആർ എസ് എസ്
ജനറല്‍ സെക്രട്ടറി ദത്താത്രേ ഹോസബലെയാണ് നിലപാട് വ്യക്തമാക്കിയത്.
രംഗത്ത്. ഒരാളുടെ ലൈംഗിക താല്‍പര്യം മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുന്നില്ലെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേ ഹോസബലെ പറഞ്ഞു.
സ്വവര്‍ഗരതിയെ കുറിച്ച് ആര്‍എസ്എസ് എന്തിന് അഭിപ്രായം പറയണം. മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കാത്തിടത്തോളം അത് കുറ്റമല്ല. ലൈംഗിക താല്‍പര്യം എന്നു പറയുന്നത് വ്യക്തികളില്‍ അധിഷ്ഠിതമാണന്നെും അദ്ദേഹം പറഞ്ഞു.
സ്വവർഗരതി നിയമവിധേയമാക്കണമെന്ന ഹർജി സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലാണ് സ്വവർഗരതി കുറ്റകരമല്ലെന്ന നിലപാട്
ആർ എസ് എസ് നിലപാട് വ്യക്തമാക്കിയത്. സ്വവറ്റ്ഗരതി കുറ്റകരമല്ലെന്ന് ഡൽഹി ഹൈക്കോടതി 2009ൽ വിധിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയുടെ ഈ വിധി 2013ൽ സുപ്രിംകോടതി തള്ളുകയും സ്വവർഗരതി പ്രകൃതിവിരുദ്ധമാണെന്നും ഇന്ത്യൻ ശിക്ഷാനിയമം 377ആം വകുപ്പനുസരിച്ച് നിയമപ്രകാരം കുറ്റകരമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
സ്വവർഗരതിക്ക് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ആം വകുപ്പ് അനുസരിച്ച് ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്യുന്നുവെന്ന തീരുമാനം സുപ്രിംകോടതി 2013ൽ ശരിവെച്ചിരുന്നു. സുപ്രിംകോടതിയുടെ വിധി യഥാസ്ഥിതികമാണെന്ന് ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി പ്രസ്താവിച്ചിരുന്നു. ഇത് ന്യൂനപക്ഷ അവകാശമായാണ് മന്ത്രി പറഞ്ഞത്. എന്നാൽ ഈ നിലപാടിന് വിരുദ്ധമായിരുന്നു ബി ജെ പി നിലപാട്.