വാഹന നിയന്ത്രണം: കുതിരപ്പുറത്ത് രംഗപ്രവേശം ചെയ്ത് ബിജെപി എം പി, അതും പാർലമെന്റിൽ !

ഡൽഹി സർക്കാർ നടപ്പിലാക്കിയ ഒറ്റ- ഇരട്ട വാഹന നിയന്ത്രണ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ച് ബി ജെ പി എം പി രാം പ്രസാദ് ശർമ രംഗത്ത്. വാഹന നിയന്ത്രണ നിയമത്തോട് അനുബന്ധിച്ച് അസമിലെ തെസ്പുരിൽ നിന്നുള്

ന്യൂഡൽഹി| aparna shaji| Last Updated: ബുധന്‍, 27 ഏപ്രില്‍ 2016 (16:40 IST)
ഡൽഹി നടപ്പിലാക്കിയ ഒറ്റ- ഇരട്ട വാഹന നിയന്ത്രണ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ച് ബി ജെ പി എം പി രാം പ്രസാദ് ശർമ രംഗത്ത്. വാഹന നിയന്ത്രണ നിയമത്തോട് അനുബന്ധിച്ച് അസമിലെ തെസ്പുരിൽ നിന്നുള്ള എം പി ഇന്ന് പാർലമെന്റിൽ എത്തിയത് കുതിരപ്പുറത്ത്.

അതേസമയം, ബി ജെ പി നേതാവ് മനോജ് തീവാരി പാർലമെന്റിൽ എത്തിയത് സൈക്കിളിൽ. വാഹന നിയന്ത്രണ നിയമം തെറ്റിച്ച് കഴിഞ്ഞ ദിവസം അഞ്ച് എം പിമാർ പാർലമെന്റിൽ എത്തിയിരുന്നു. ഇത് വിമർശനത്തിനിടയാക്കിയിരുന്നു. വാഹന നിയമം തെറ്റിച്ചർ പിഴ അടയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എം പിയുടെ കുതിരപ്പുറത്തുള്ള രംഗപ്രവേശനം.

എം പിമാർക്ക് യാത്ര ചെയ്യാനായി സർക്കാർ ആറ് ബസുകൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ നേതാക്കൾ ഇത് നിരസിച്ചതിനെത്തുടർന്ന് ബസുകൾ ഇന്നലേയും ഇന്നുമായി നിർത്തലാക്കുകയായിരുന്നു. ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം ലംഘിക്കുന്നത് ആരായിരുന്നാലും ഒരു ഇന്ത്യൻ പൗരനു നൽകുന്ന ശിക്ഷ നൽകുമെന്നും പിഴ ഈടാക്കുമെന്നും ഡ‌ൽഹി ഗതാഗത മന്ത്രി ഗോപാൽ റായി വ്യക്തമാക്കിയിരുന്നു.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :