കൂട്ടിയ ഭൂനികുതി വർധന പിൻവലിച്ച് സർക്കാർ; തോട്ടം മേഖലയിൽ മാത്രം മാറ്റമില്ല

തെരഞ്ഞെടുപ്പ് ചൂട് കൂടി വരുന്ന സാഹചര്യത്തിൽ പുത്തൻ വിഞ്ജാപനവുമായി സംസ്ഥാനസർക്കാർ. സാമ്പത്തികമാന്ദ്യമുണ്ടായിരുന്ന സമയത്ത് വർധിപ്പിച്ച ഭൂനികുതിയിൽ സർക്കാർ ഇളവ് നൽകി. എന്നാൽ തോട്ടം മേഖലയിൽ മാറ്റമൊന്നുമില്ല. വർധിപ്പിച്ച നികുതി പിൻവലിച്ചിട്ടില്ല. നികുതിവർ

തിരുവനന്തപുരം| aparna shaji| Last Modified ചൊവ്വ, 26 ഏപ്രില്‍ 2016 (11:05 IST)
തെരഞ്ഞെടുപ്പ് ചൂട് കൂടി വരുന്ന സാഹചര്യത്തിൽ പുത്തൻ വിഞ്ജാപനവുമായി സംസ്ഥാനസർക്കാർ. സാമ്പത്തികമാന്ദ്യമുണ്ടായിരുന്ന സമയത്ത് വർധിപ്പിച്ച ഭൂനികുതിയിൽ സർക്കാർ ഇളവ് നൽകി. എന്നാൽ തോട്ടം മേഖലയിൽ മാറ്റമൊന്നുമില്ല. വർധിപ്പിച്ച നികുതി പിൻവലിച്ചിട്ടില്ല. നികുതിവർധനയിൽ ഇളവ് നൽകിയതിൽ പ്രയോജനം ലഭിക്കുക ചെറുകിട ഭൂവുടമകൾക്കാണ്.

പൂർണമായും നികുതി പിൻവലിക്കുകയല്ല ചെയ്തിരിക്കുന്നത്. കൂടുതൽ ഭൂമിയുള്ളവർ ചെറിയ തോതിൽ വർധിപ്പിച്ച നികുതി അടയ്ക്കേണ്ടതുണ്ട്. രണ്ടുവര്‍ഷത്തോളം കൂട്ടിയ നിരക്കില്‍ നികുതി പിരിച്ചശേഷം തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനി‌ൽക്കവെയാണ് നികുതിനിരക്ക് കുറച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടത്. 2014 സെപ്‌റ്റംബര്‍ 30 മുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണു ഭൂനികുതി കുറച്ചത്‌. തെങ്ങ്‌, കമുക്‌ ഉള്‍പ്പെടെ തോട്ടം മേഖലയ്‌ക്കും നികുതി വര്‍ധിപ്പിച്ചിരുന്നു. ഇതു പിന്‍വലിച്ചിട്ടില്ല.

കേരള ഭൂനികുതി (ഭേദഗതി) നിയമം 2016 എന്ന പേരിലാണു സംസ്ഥാനസർക്കാരിന്റെ പുതിയ വിജ്‌ഞാപനം. രണ്ടു ഹെക്‌ടര്‍ വരെ നികുതിയില്ല. രണ്ടു ഹെക്‌ടറിനു മേല്‍ നാലു ഹെക്‌ടര്‍ വരെയുള്ളവര്‍ ആദ്യത്തെ രണ്ടു ഹെക്‌ടര്‍ ഒഴിച്ച്‌ ബാക്കി ഓരോ ഹെക്‌ടറിനും 200 രൂപ നല്‍കണമെന്നാണ് പുതിയ വിഞ്ജാപനത്തിൽ പറയുന്നത്. കഴിഞ്ഞമാസം മാത്രം നിരവധി ഉത്തരവുകളാണ്‌ ഇതിനായി റവന്യൂ വകുപ്പ്‌ പുറത്തിറക്കിയത്‌. എന്നാല്‍ സര്‍ക്കാര്‍സ്‌ഥാപനങ്ങളില്‍നിന്നു കര്‍ശനമായി പുതിയ കെട്ടിടനികുതി ഈടാക്കുന്നുമുണ്ട്‌.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :