ട്രെയിൻ ട്രെക്കിലിടിച്ചു തീപിടിച്ചു; എഞ്ചിന്‍ പൂര്‍ണ്ണമായി കത്തി നശിച്ചു - ദുരന്തം വഴിമാറിയത് തലനാരിഴയ്‌ക്ക്

ചണ്ഡിഗഡ്, തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (16:40 IST)

Bikaner Express , train , fire , police , accident , ട്രെയിൻ , ബിക്കാനിർ എക്സ്പ്രസ് , തീവണ്ടി , തീ പിടിച്ചു

ട്രെക്കിലിടിച്ചതിന് പിന്നാലെ തീപിടിച്ചു. ഹരിയാനയിലെ മഹീന്ദ്രഗഡിൽ ബിക്കാനിർ എക്സ്പ്രസാണ് അപകടത്തിൽ പെട്ട് തീപിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തീപിടിച്ച എഞ്ചിൻ പൂർണമായും കത്തിനശിച്ചു. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഡൽഹി- ബിക്കാനിർ പാതയിലാണ് ട്രെയിൻ പാളം തെറ്റി ട്രക്കിലിടിച്ചത്. ശക്തമായ ഇടിയില്‍ ട്രെക്കിലിടിച്ചതിന് പിന്നാലെ എഞ്ചിനില്‍ തീ പടരുകയായിരുന്നു. തീ പടര്‍ന്നതോടെ ബോഗി എഞ്ചിനില്‍ നിന്നും വേര്‍പെടുത്തി.

സംഭവത്തിന് പിന്നാലെ ഫയർഫോഴ്സും റെയിൽവേ ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നുവെങ്കിലും എഞ്ചിന്‍ പൂര്‍ണ്ണമായി കത്തി നശിച്ചിരുന്നു.

ചരക്കുമായി വന്ന ട്രെക്ക് പാളത്തില്‍ കുടുങ്ങിയതാണ് അപകടകാരണമായതെന്ന് ദൃക്സാക്ഷിയായ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. റെയിൽവേ ക്രോസിംഗിനായുള്ള അടിപ്പാത ഉപയോഗിക്കാതെ ട്രെക്ക് ഡ്രൈവര്‍ എത്തിയതാണ് അപകടത്തിന് കാരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നാല് വയസുകാരിയെ വറചട്ടിയിലിരുത്തി പൊള്ളലേല്‍പ്പിച്ചു; അമ്മയും രണ്ടാനച്ഛനും അറസ്‌റ്റില്‍

ലതികയുടെ ആദ്യവിവാഹത്തിലുള്ള കുട്ടിയെയാണ് ഇവര്‍ ക്രൂരമായി പീഡിപ്പിച്ചത്. ഭര്‍ത്താവ് ...

news

കോണ്‍ഗ്രസ് രാജ്യത്തിന് ബാധ്യത : യോഗി ആദിത്യനാഥ്

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് പത്രിക സമര്‍പ്പിച്ച രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് യുപി ...

news

അച്ചാരം വാങ്ങിയ ശേഷം ദുരന്തങ്ങളെ ഉത്സവപ്പറമ്പാക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത്; ആഞ്ഞടിച്ച് എം സ്വരാജ്

മാധ്യമ പ്രവർത്തകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എം സ്വരാജ് എംഎൽഎ. ദുരന്തങ്ങളെ ...

news

പഞ്ചായത്തുപ്രസിഡന്‍റല്ല, പിണറായി കേരളത്തിന്‍റെ വൈദ്യുതമന്ത്രിയായിരുന്നത് സുരേന്ദ്രന്‍ മറന്നിട്ടുണ്ടാവില്ല!

ഇടതുപക്ഷസര്‍ക്കാര്‍ അധികാരമേറ്റ ശേഷം എന്തെങ്കിലും മാറ്റം ദൃശ്യമാണോ എന്ന് ഒരു സാധാരണ ...

Widgets Magazine