നാല് വയസുകാരിയെ വറചട്ടിയിലിരുത്തി പൊള്ളലേല്‍പ്പിച്ചു; അമ്മയും രണ്ടാനച്ഛനും അറസ്‌റ്റില്‍

നാല് വയസുകാരിയെ വറചട്ടിയിലിരുത്തി പൊള്ളലേല്‍പ്പിച്ചു; അമ്മയും രണ്ടാനച്ഛനും അറസ്‌റ്റില്‍

Couples , arrested , new delhi , police , ലതിക , പ്രകാശ് , പീഡനം , പൊലീസ് , പൊള്ളലേല്‍പ്പിച്ചു
ഹൈദരാബാദ്| jibin| Last Updated: തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (17:59 IST)
ഹൈദരാബാദില്‍ നാലുവയസുകാരിയെ ചൂടുള്ള വറചട്ടിയിലിരുത്തി പൊള്ളിച്ച സംഭവത്തില്‍ അമ്മയും രണ്ടാനച്ഛനും അറസ്‌റ്റില്‍. ആന്ധ്രാപ്രദേശ് സ്വദേശികളായ (25) പ്രകാശ് (25) എന്നിവരാണ് പിടിയിലായത്.

ലതികയുടെ ആദ്യവിവാഹത്തിലുള്ള കുട്ടിയെയാണ് ഇവര്‍ ക്രൂരമായി പീഡിപ്പിച്ചത്. ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ ലതിക പ്രകാശിനൊപ്പമായിരുന്നു താമസം. ജീവിതത്തില്‍ കുഞ്ഞ് ഒരു തടസമാണെന്ന തോന്നലിനെ തുടര്‍ന്നാണ് ഇവര്‍ കുട്ടിയെ ഉപേക്ഷിക്കാനും ശാരീരികമായി ഉപദ്രവിക്കാനും ആരംഭിച്ചത്.

കുട്ടികളെയും സ്‌ത്രീകളെയും സംരക്ഷിക്കുന്ന കേന്ദ്രത്തില്‍ കുട്ടിയെ ഏല്‍പ്പിക്കുന്നതിനായി കുഞ്ഞിനെ ചൂടുള്ള വറചട്ടിയിലിരുത്തി പൊള്ളിക്കുകയായിരുന്നു. പരുക്കേറ്റ കുട്ടിയാണെന്ന് വരുത്തി തീര്‍ക്കുന്നതിനായിരുന്നു ശ്രമം.

വഴിയരികില്‍ നിന്നും ലഭിച്ച കുട്ടിയാണെന്ന് വ്യക്തമാക്കി കുഞ്ഞിനെ ഒരു അഭയ കേന്ദ്രത്തില്‍ ലതികയും പ്രകാശും എത്തിച്ചുവെങ്കിലും അന്വേഷണത്തില്‍ യുവതിയുടെ കുട്ടിയാണെന്ന് തിരിച്ചറിഞ്ഞു. ഇതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :