ഭിലായ് ഉരുക്കു നിർമ്മാണ ശാലയില്‍ വാതക ചോര്‍ച്ച: അഞ്ചു പേര്‍ മരിച്ചു

   ഛത്തീസ്ഗഡ് , ഭിലായ് , വാതക ചോര്‍ച്ച
ഭിലായ്| jibin| Last Modified വെള്ളി, 13 ജൂണ്‍ 2014 (08:23 IST)
ഛത്തീസ്ഗഡിലെ ഭിലായ് ഉരുക്കു നിർമ്മാണ ശാലയില്‍ വാതക ചോര്‍ച്ച. അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. മുപ്പത്തിനാലു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മീഥെയ്ൻ വാതകമാണ് ചോർന്നതെന്ന് പ്രാഥമിക വിവരം.

അപകടം നിയന്ത്രണ വിധേയമായതായും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയാണ് അപകട വിവരം പുറത്ത് വിട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :