ഛത്തീസ്ഗഡ് മാവോയിസ്റ്റ് ആക്രമണം എന്‍ഐഎ അന്വേഷിക്കും

റായ്പൂര്‍| WEBDUNIA|
PRO
PRO
ഛത്തീസ്ഗഡില്‍ ഇന്നലെ സിആര്‍പിഎഫ് ജവാന്‍മാര്‍ക്കു നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണം എന്‍ഐഎ അന്വേഷിക്കും. കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ആണ് ഇക്കാര്യം അറിയിച്ചത്. മാവോയിസ്റ്റുകള്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഷിന്‍ഡെ മാധ്യമങ്ങളോട് പറഞ്ഞു.

മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുമെന്ന് രഹസ്യവിവരം ലഭിച്ചിരുന്നില്ലെന്ന് ഷിന്‍ഡെ പറഞ്ഞു.

ഇന്നലെ രാവിലെ പത്തരയോടെയാണ് സുഖ്മ ജില്ലയിലെ ജീരംനല്ല മേഖലയില്‍ സിആര്‍പിഎഫ് സംഘത്തിനു നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്. 11 സിആര്‍പിഎഫ് ജവാന്‍മാരും നാല് പൊലീസുകാരും ഒരു പ്രദേശവാസിയും ഉള്‍പ്പെടെ 16 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :