വാരണാസി|
VISHNU.NL|
Last Modified വെള്ളി, 5 ഡിസംബര്‍ 2014 (14:51 IST)
ബാബറി മസ്‌ജിദ് കേസിലെ പ്രധാന ഹര്‍ജിക്കാരില്‍ ഒരാളായ ഹാഷിം അന്‍സാരി കേസില്‍ നിന്ന് പിന്‍മാറിയതിനു പിന്നാലെ കേസില്‍ നിര്‍ണ്ണായകമായ മറ്റൊരു നാടകീയത. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സ്ത്രീകള്‍ രംഗത്തെത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ലോക്‌സഭാമണ്ഡലത്തില്‍ നിന്നുളള ഒരു സംഘം മുസ്ലീം സ്‌ത്രീകളാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നത് ഹിന്ദു-മുസ്ലീം വിഭാഗങ്ങള്‍ക്കിടയിലുളള വിദ്വേഷം ഇല്ലാതാക്കുമെന്നും മതസൗഹാര്‍ദം വളര്‍ത്തുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യം ഉന്നയിച്ച് വാരണാസി എംപിയായ പ്രധാനമന്ത്രിക്ക് ഇവര്‍ നിവേദനം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
മുസ്ലീം മഹിളാ ഫൗണ്ടേഷന്‍ അധ്യക്ഷ നസീം അന്‍സാരിയും ബിജെപി നേതാവ് നജ്‌മാ പ്രവീണും ചേര്‍ന്നാണ് മോഡിക്ക് നിവേദനം സമര്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാബറികേസില്‍ നിന്ന് പിന്മാറിയ ഹര്‍ജിക്കാരനായ ഹാഷിം അന്‍സാരിക്ക് പിന്തുണ അറിയിച്ച ഇവര്‍ അന്‍സാരിയെ കാണാന്‍ അയോധ്യയിലേക്ക് പോകാനും പദ്ധതിയിടുന്നുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.