ആറ് നിയമസഭ മണ്ഡലങ്ങള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്

ന്യൂഡല്‍ഹി| JOYS JOY| Last Modified ശനി, 27 ജൂണ്‍ 2015 (12:01 IST)
കേരളത്തിലെ അരുവിക്കരയും തമിഴ്നാട്ടിലെ ആര്‍ കെ നഗറും ഉള്‍പ്പെടെ ആറു നിയമസഭ മണ്ഡലങ്ങള്‍ ശനിയാഴ്ച പോളിംഗ് ബൂത്തിലേക്ക്. കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെ കൂടാതെ മേഘാലയ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ഓരോ മണ്ഡലങ്ങളിലും ത്രിപുരയിലെ രണ്ടു മണ്ഡലങ്ങളിലുമാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ആറു നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ തമിഴ്നാട് മുഖ്യമന്ത്രി മത്സരിക്കുന്ന ആര്‍ കെ നഗറിലെ തെരഞ്ഞെടുപ്പാണ് ഏറ്റവും ശ്രദ്ധേയം. സി പി ഐയുടെ സി മഹേന്ദ്രനാണ് ആര്‍ കെ നഗറില്‍ ജയലളിതയെ നേരിടുന്നത്. ഡി എം കെ ഉള്‍പ്പെടെയുള്ള പ്രമുഖ കക്ഷികളൊന്നും ഇവിടെ മത്സരിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

മേഘാലയിലെ പട്ടികവര്‍ഗ സംവരണമണ്ഡലമായ ചോക്പോത്, ത്രിപുരയിലെ രണ്ട് പട്ടികജാതി സംവരണമണ്ഡലങ്ങളായ പ്രതാപ് ഗഡ്, സുര്‍മ, മധ്യപ്രദേശിലെ ഗാരോത്ത് എന്നിവയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍. എല്ലാ മണ്ഡലങ്ങളിലെയും ഫലപ്രഖ്യാപനം ഈ മാസം 30നാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :