രണ്ടു ബൂത്തുകളില്‍ വോട്ടര്‍മാരുടെ പ്രതിഷേധം; നിരവധി പേര്‍ തിരികെ പോയി

അരുവിക്കര തെരഞ്ഞെടുപ്പ് , വോട്ടര്‍മാരുടെ പ്രതിഷേധം , പ്രതിഷേധം
തിരുവനന്തപുരം| jibin| Last Modified ശനി, 27 ജൂണ്‍ 2015 (11:26 IST)
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയിലെ രണ്ടു ബൂത്തുകളില്‍ വോട്ടര്‍മാരുടെ പ്രതിഷേധം. ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ 68, 69 ബൂത്തുകളിലാണ് വോട്ടര്‍മാരുടെ പ്രതിഷേധം. മൂന്നു മണിക്കൂര്‍ കാത്തു നിന്നിട്ടും വോട്ടു ചെയ്യാന്‍ കഴിയാത്തവര്‍ പ്രതിഷേധിച്ച് തിരികെ പോയി.

ഇവിടെ രാവിലെ മുതല്‍ മന്ദഗതിയിലാണ് വേട്ടെടുപ്പ് നടന്നത്. നീണ്ട നിരയില്‍ മണിക്കൂറുകളോളം നിന്നവര്‍ പ്രതിഷേധിക്കുകയായിരുന്നു. നേരിയ മഴയിലും മണിക്കൂറുകളോളം നിന്നെങ്കിലും വോട്ട് രേഖപ്പെടുത്താന്‍ താമസിച്ചതോടെയാണ് പലരും മടങ്ങിപ്പോയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :