ഇനി മോഹന്‍ലാലിന്‍റെ വെള്ളിമൂങ്ങ!

മോഹന്‍ലാല്‍, വെള്ളിമൂങ്ങ, അരുവിക്കര, മമ്മൂട്ടി, ദിലീപ്
Last Modified വെള്ളി, 26 ജൂണ്‍ 2015 (19:03 IST)
മോഹന്‍ലാല്‍ തന്‍റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. ‘വെള്ളിമൂങ്ങ’ സംവിധാനം ചെയ്ത ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലാണ് മോഹന്‍ലാല്‍ നായകനാകുന്നത്. ബാംഗ്ലൂര്‍ ഡെയ്സിന്‍റെ സഹനിര്‍മ്മാതാവായ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

എം സിന്ധുരാജാണ് ഈ സിനിമയുടെ തിരക്കഥ രചിക്കുന്നത്. പോലെ നര്‍മ്മമധുരമായ ഒരു കുടുംബചിത്രമായിരിക്കും ഇതെന്നാണ് ആദ്യ വിവരം. ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷം മെഗാഹിറ്റായി മാറിയ വെള്ളിമൂങ്ങയില്‍ ബിജു മേനോനായിരുന്നു നായകന്‍. ഛായാഗ്രാഹകനായ ജിബു ജേക്കബിന്‍റെ ആദ്യ സംവിധാന സംരംഭമായിരുന്നു ആ സിനിമ.

പട്ടണത്തില്‍ സുന്ദരന്‍, ജലോത്സവം, മുല്ല, പുതിയ മുഖം, എല്‍‌സമ്മ എന്ന ആണ്‍‌കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍‌കുട്ടിയും എന്നിവയാണ് സിന്ധുരാജ് തിരക്കഥയെഴുതിയ ചിത്രങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :