ട്രംപിന്റെ 'മനസ്സും ശരീരവും ശുദ്ധീകരിക്കാൻ', അമേരിക്കയുടെ ക്ഷേമത്തിന് 'അസം ഗ്രീൻ ടീ'

സ്വയം ശുചീകരിക്കാൻ അസം ഗ്രീൻ ടീ നല്ലതാണെന്ന് അറിയിച്ചുകൊണ്ട് അസം ഗ്രീൻ ടീയുടെ 6000 ടീ ബാഗുകളടക്കിയ സമ്മാനപ്പൊതി റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്. കൊൽക്കത്ത ആസ്ഥാനമായ ടീ മീ ടീസ് എന്ന തേയിലക്കമ്പനിയാണ് ട്രംപിന് സമ്മാനമാ

വാഷിങ്ടൺ| aparna shaji| Last Modified വെള്ളി, 15 ജൂലൈ 2016 (10:23 IST)
സ്വയം ശുചീകരിക്കാൻ അസം ഗ്രീൻ ടീ നല്ലതാണെന്ന് അറിയിച്ചുകൊണ്ട് അസം ഗ്രീൻ ടീയുടെ 6000 ടീ ബാഗുകളടക്കിയ സമ്മാനപ്പൊതി റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്. കൊൽക്കത്ത ആസ്ഥാനമായ ടീ മീ ടീസ് എന്ന തേയിലക്കമ്പനിയാണ് ട്രംപിന് സമ്മാനമായി തേയില അയച്ചത്.

മനസ്സും ശരീരവും ശുദ്ധീകരിക്കാനും ആരോഗ്യകരമായ സമചിത്തത വീണ്ടെടുക്കാനും ഗ്രീൻ ടീ സഹായിക്കും. ഗ്രീൻ ടീ കുടിച്ചാൽ കൂടുതൽ സ്മാർട്ട് ആകാൻ കഴിയുമെന്ന കാര്യം തെളിയിക്കപ്പെട്ടതാണെന്നും സമ്മാനത്തിനൊപ്പം അയച്ച സന്ദേശത്തിൽ പറയുന്നു.

ട്രംപിന്റെ ക്ഷേമത്തിന്, അമേരിക്കയുടെ ക്ഷേമത്തിന്, മുഴുവൻ ലോകത്തിന്റേയും ക്ഷേമത്തിന് എന്നും സന്ദേശത്തിൽ പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും കമ്പനി അയച്ചിട്ടുണ്ട്. എന്നാൽ തേയിലക്കമ്പനിയുടെ സമ്മാനത്തിന് ഇതുവരെ ട്രംപിന്റെ ഓഫീസിൽ നിന്നും പ്രതികരണമൊന്നും അറിയിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :