യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഡൊണാൾഡ് ട്രം‌പ് റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയാകും

യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഡൊണാൾഡ് ട്രം‌പ് റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയാകും

വാഷിംഗ്ടൺ| aparna shaji| Last Modified വെള്ളി, 27 മെയ് 2016 (10:32 IST)
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി ഡൊണാൾഡ് ട്രംപ് മത്സരിക്കും. അഞ്ച് സംസ്ഥാനങ്ങളിൽ കൂടി പ്രൈമറികൾ നടക്കാനിരിക്കെ 1239 പ്രതിനിധികളുടെ പിന്തുണ നേടിയെടുക്കാൻ ട്രംപിന് സാധിച്ചു. സ്ഥാനാർഥിത്വം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ജൂലായിൽ ഉണ്ടാകും.

1237 പ്രതിനിധികളുടെ പിന്തുണ ഉണ്ടെങ്കിൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയായി തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകും. നിശ്ചിത പിന്തുണയേക്കാൾ കൂടുതൽ ട്രംപിന് ലഭിച്ച സാഹചര്യത്തിൽ ട്രംപിന്റെ മുഖ്യ എതിരാളിയായിരുന്ന ടെഡ് ക്രൂസടക്കമുള്ളവർ പരാജയം ഉറപ്പിച്ചിരിക്കുകയാണ്.

അതേസമയം, ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാകുന്നതിന് വേണ്ടി ബെര്‍ണി സാന്‍ഡേഴ്‌സും ഹിലരി ക്ലിന്റണും തമ്മിലുള്ള മത്സരം തുടരുകയാണ്. 2383 പ്രതിനിധികളുടെ പിന്തുണവേണ്ട ഹിലരിക്ക് ഇപ്പോള്‍ 2305 പേരുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. 1539 പേരുടെ പിന്തുണ മാത്രമാണ് സാന്‍ഡേഴ്‌സിനുള്ളത്.

ഹിലരി ക്ലിന്റണ് ഡെമോക്രാറ്റിക് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിത്വം നേടിയെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും ട്രംപ് പരിഹസിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :