മുസ്ലീങ്ങളോടുള്ള ട്രംപിന്റെ നിലപാട് തീവ്രവാദികൾക്ക് ഗുണം ചെയ്യും, വിമർശനവുമായി സാദിഖ് ഖാൻ

യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെതിരെ വിമർശനവുമായി ലണ്ടന്റെ ആദ്യ മുസ്ലിം മേയർ സാദിഖ് ഖാൻ രംഗത്ത്. മുസ്ലീങ്ങളോടുള്ള ട്രംപിന്റെ നിലപാട് ശരിയല്ലെന്നും ഇത് തീവ്രവാദികൾക്ക് ഗുണം ചെയ്യുമെന്ന

ലണ്ടൻ| aparna shaji| Last Modified ബുധന്‍, 11 മെയ് 2016 (11:11 IST)
യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെതിരെ വിമർശനവുമായി ലണ്ടന്റെ ആദ്യ മുസ്ലിം രംഗത്ത്. മുസ്ലീങ്ങളോടുള്ള ട്രംപിന്റെ നിലപാട് ശരിയല്ലെന്നും ഇത് തീവ്രവാദികൾക്ക് ഗുണം ചെയ്യുമെന്നും മേയർ വ്യക്തമാക്കി.

ലോകത്തെ മുസ്ലീങ്ങളോടുള്ള ട്രംപിന്റെ വിദ്വേഷം നിറഞ്ഞ നിലപാട് തുടർന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഐക്യത നഷ്ടപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടാൽ മുസ്ലീങ്ങളെ ഓടിക്കുമെന്ന തീരുമാനത്തിൽ സാദിഖിന് വേണ്ടി ഇളവ് വരുത്താമെന്ന ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

താൻ ഒരു മുസ്ലിം ആണെന്നും അതിനാൽ അമേരിക്കയിൽ തനിക്ക് പ്രവേശിക്കാൻ സാധിക്കില്ലെ എന്നും സാദിഖ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആശങ്കപ്പെട്ടിരുന്നു. ഇതിനു മറുപടിയായിട്ടായിരുന്നു നടപടിയിൽ ഇളവ് വരുത്താമെന്ന് ട്രംപ് അറിയിച്ചത്. ട്രംപിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവന ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സാക്ക് ഗോള്‍ഡ്
സ്മിത്തിനെ പരാജയപ്പെടുത്തി കഴിഞ്ഞ ശനിയാഴ്ചയാണ് സാദിഖ് ഖാന്‍ ലണ്ടന്റെ മേയറായത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :