ഈശ്വരന്‍ ദേവാലയങ്ങള്‍ക്കകത്തില്ലെന്ന് ഇതില്‍ കൂടുതല്‍ തെളിവ് വേണോ?; സ്വാമി സന്ദീപാനന്ദ ഗിരി

വെള്ളി, 13 ഏപ്രില്‍ 2018 (07:59 IST)

ജമ്മു കശ്മീരിലെ കത്തുവയില്‍ എട്ടു വയസുകാരി ആസിഫ ബാനുവെന്ന പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതികരണവുമായി സ്വാമി സന്ദീപാനന്ദ ഗിരി. രണ്ട് പൊലീസുകാര്‍ അടക്കം ആറംഗങ്ങള്‍ ചേര്‍ന്ന സംഘം അമ്പലത്തില്‍ വച്ചാണ് ആസിഫയെ ക്രൂരമായി കൊല ചെയ്തത്. ‘ഈശ്വരന്‍ ദേവാലയങ്ങള്‍ക്കകത്തില്ലെന്ന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ വേണോ?’ എന്ന ചോദ്യമാണ് സ്വാമി ഉന്നയിച്ചത്. 
 
ഫെയ്‌സ്ബുക്കില്‍ ആസിഫയുടെ ചിത്രത്തിനൊപ്പം ഈ കുറിപ്പുകൂടി ചേര്‍ത്താണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്താകമാനം ശക്തമായ പ്രതിഷേധം ഉയരുകയാണ്. 
 
ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്നലെ അര്‍ധരാത്രി ഇന്ത്യഗേറ്റിലേക്ക് മാര്‍ച്ച് നടത്തി. ജനുവരിയിലാണ് കൊലപാതകം നടന്നത്. പക്ഷേ, ക്രൈം‌ബ്രാഞ്ച് ഏറ്റെടുത്ത കേസിന്റെ കുറ്റപത്രം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കുറ്റപത്രത്തിലെ വസ്തുത ആരേയും ഞെട്ടിക്കുന്നതായിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഇനിയൊരു ആസിഫ ഉണ്ടാകാതിരിക്കാന്‍ ഇന്ത്യയിലെ നിയമവ്യവസ്ഥ ശക്തിപ്പെടണം: മഞ്ജു വാര്യര്‍

ആസിഫയുടെ കൊലപാതകത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യ വിറങ്ങലിച്ചുനില്‍ക്കുകയാണ്. പ്രതിഷേധം ...

news

ആസിഫ: ഭയവും അപമാനവും തോന്നുന്നെന്ന് ബല്‍‌റാം

ആസിഫയുടെ കൊലപാതകത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യ വിറങ്ങലിച്ചുനില്‍ക്കുകയാണ്. പ്രതിഷേധം ...

news

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അനിശ്ചിത കാല സമരത്തിലേക്ക്, കിടത്തി ചികിത്സ നിര്‍ത്തുന്നു

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. വെള്ളിയാഴ്ച മുതലാണ് ...

news

കത്തുവ പീഡനം മ​നു​ഷ്യ​ത്വ​ത്തി​നെ​തി​രാ​യ അ​തി​ക്ര​മമെന്ന് രാ​ഹു​ൽ

ജ​മ്മു കശ്‌മീരിലെ കുത്തവയില്‍ ​എ​ട്ടു​വ​യ​സു​കാ​രി ആസിഫ ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​യി ...

Widgets Magazine