അസമില്‍ ബോഡോ ഭീകരരും സുരക്ഷാസേനയും ഏറ്റുമുട്ടി

ഗുവാഹത്തി| Last Updated: വെള്ളി, 26 ഡിസം‌ബര്‍ 2014 (18:46 IST)
ബോഡൊ തീവ്രവാദികള്‍ക്കെതിരെ സൈന്യവും അര്‍ധ സൈന്യവും അര്‍ധ സൈന്യവും, സംസ്ഥാന പൊലീസും ചേര്‍ന്ന് സംയുക്ത നടപടികള്‍ എടുക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ക്കിടെ സുര്‍ക്ഷ സേനയ്ക്ക് നേരെ ബോഡോ തീവ്രവാദികള്‍ ആക്രമണം നടത്തി.
ചിരാങ്ങിലും കൊക്രജറിലുമാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ചിരാങ്ങില്‍ ഗ്രനേഡ് ആക്രമണവും ഉണ്ടായി.

ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തിയിലെ വനപ്രദേശത്താണ് ഏറ്റുമുട്ടല്‍ തുടരുന്നത്. സാംഭവത്തില്‍ ആര്‍ക്കെങ്കിലിം പരിക്കോ മരണമൊ സംഭവിച്ചാതി റിപ്പോര്‍ട്ടുകളില്ല. ഇപ്പൊഴും ഇവിടെ ആക്രമണം തുടരുകയാണ്. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്തോ ഭൂട്ടാന്‍ അതിര്‍ത്തി അടച്ചു.
തീവ്രവാദികള്‍ രാജ്യാതിര്‍ത്തി കടന്ന പോകാതിരിക്കുന്നതിനു വേണ്ടിയാണ് ഈ നീക്കം. അതേസമയം ബോഡോ ഭീകരര്‍ക്കെതിരായ നടപടിക്ക് മ്യാന്‍മര്‍, ഭൂട്ടാന്‍ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളുടെ സഹായവും ഇന്ത്യ ആവശ്യപ്പെട്ടു.

ബോഡോ ഭീകരരെ അമര്‍ച്ചചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന്റെ സഹായം തേടിയിരുന്നു. കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു തീരുമാനം. ബോഡോ തീവ്രവാദികള്‍ക്കെതിരായ സൈനിക നടപടി ശക്തമാക്കുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം കരസേനാ മേധാവിയും വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് അക്രമണം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും l ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :