ബോഡൊ തീവ്രവാദികളെ തുരത്താന്‍ ‘ഓപ്പറേഷന്‍ ഓള്‍ ഔട്ടു‘മായി കേന്ദ്ര സര്‍ക്കാര്‍

ഗുവാഹട്ടി| Last Modified വെള്ളി, 26 ഡിസം‌ബര്‍ 2014 (11:56 IST)
ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ നിരപരാധികളായ ആദിവാസികളെ കൂട്ടക്കുരുതി നടത്തിയ ബോഡൊ തീവ്രവാദികളെ തുടച്ചു നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംയുക്ത സൈനിക നടപടിക്കൊരുങ്ങുന്നു. അരുണാചല്‍ ഉള്‍പ്പെടെ അസമിന്റെ അയല്‍ സംസ്‌ഥാനങ്ങളില്‍ ഒളിച്ചിരിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള സകല തീവ്രവാദികളെയും പുറത്തു കൊണ്ടുവരാനാണ്‌ നീക്കം.
കരസേന, അര്‍ദ്ധ സൈനിക വിഭാഗമായ അസം റൈഫിള്‍സ്, സംസ്ഥാന പൊലീസ് എന്നി സേനകളുടെ സംയുക്ത നീക്കമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായി കരസേനാ മേധാവി ദല്‍ബീര്‍ സിംഗ്‌ സുഹാഗ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിംഗ്‌ ലയവുമായി ചര്‍ച്ചകള്‍ നടത്തി.
ഓപ്പറേഷന്‍ ഓള്‍ ഔട്ട്‌ എന്ന പേരില്‍ വിപുലമായ നടപടിയാണ്‌ ലക്ഷ്യമിടുന്നത്‌. പ്രാഥമിക നടപടിയെന്ന വണ്ണം 66 സൈനിക ട്രൂപ്പുകള്‍ അസമില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ കരസേനാമേധാവി വ്യക്‌തമാക്കി. കലാപം ശക്‌തമായ സാഹചര്യത്തില്‍ കൂടുതല്‍ സൈനികശക്‌തി നിയോഗിക്കുമെന്നും പറഞ്ഞു. സോനിത്‌പൂരില്‍ സൈന്യത്തെയും പോലീസിനെയും നിയോഗിച്ചിട്ടുണ്ട്‌.

തീവ്രവാദി ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ ആസാമില്‍ 12 മണിക്കൂര്‍ ബന്ദ്‌ തുടരുകയാണ്‌. കലാപം തുടരുന്ന സാഹചര്യത്തില്‍ പല ഗ്രാമീണരും കയ്യില്‍ കിട്ടിയതുമായി അസം അരുണാചല്‍ അതിര്‍ത്തിയിലേക്ക്‌ പലായനം ചെയ്‌തിരിക്കുകയാണ്‌. അതിനിടെ ഇന്നലെയും ഇവിടെ കലാപമുണ്ടായി. ബോഡോ തീവ്രവാദികള്‍ സോനിത്‌പൂരിലെ അനേകം കുടിലുകള്‍ തീയിട്ടതായിട്ടാണ്‌ വിവരം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :