അഫ്ഗാന്‍ സൈന്യം 138 താലിബാന്‍ ഭീകരരെ വധിച്ചു

കാബുള്‍| VISHNU.NL| Last Modified ബുധന്‍, 24 ഡിസം‌ബര്‍ 2014 (13:04 IST)
താലിബാന്‍ ഭീകരവാദം ശക്തമായ അഫ്ഗാനില്‍ 138 തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തി. കിഴക്കന്‍ അഫ്ഗാനിസ്താനിലാണ് തീവ്രവാദികളെ സൈന്യം വധിച്ചത്. നാറ്റോ വ്യോമസേനയുടെ പിന്തുണയോടെ അഫ്ഗാന്‍ സൈന്യം നടത്തിയ സൈനിക നടപടിയിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ ഏഴ് അഫ്ഗാന്‍ പട്ടാളക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.

കിഴക്കന്‍ അഫ്ഗാനിലെ കുനാര്‍ പ്രവിശ്യയിലെ ദന്‍ഗാം ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന കുനാര്‍ പ്രവിശ്യയില്‍ പത്തുദിവസം മുമ്പ് 1200 ഓളം തീവ്രവാദികള്‍ സുരക്ഷാ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് സൈനിക നടപടിയുണ്ടായത്.

സൈനിക നടപടിയില്‍ 108 തീവ്രവാദികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട തീവ്രവാദികളില്‍ 17 പേര്‍ പാകിസ്താന്‍ പട്ടാള യൂണിഫോമിലുള്ളവരാണ്.
ഭീകരര്‍ക്ക് പാക്കിസ്ഥാനില്‍ നിന്ന് ലഭിക്കുന്ന പിന്തുണയാണ് ഇത് തെളിയിക്കുന്നത്. എന്നാല്‍ തങ്ങള്‍ക്ക് ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും ഒട്ടേറെ അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :