ന്യൂഡല്‍ഹി|
സജിത്ത്|
Last Modified വ്യാഴം, 26 ജനുവരി 2017 (11:30 IST)
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി. കെജ്രിവാളിന്റെ ഒദ്യോഗിക ഇ-മെയിലിലൂടെയാണ് റിപബ്ലിക് ദിനത്തിൽ അദ്ദേഹത്തെ വധിക്കുമെന്ന അജ്ഞാത മെയിൽ സന്ദേശം എത്തിയത്. എന്നാൽ ആരാണ് മെയിൽ അയച്ചതെന്ന് വ്യക്തമായിട്ടില്ല.
ഇതു സംബന്ധിച്ച പരാതി ഡൽഹി സർക്കാർ പൊലീസിന് കൈമാറി. സംഭവവുമായി ബന്ധപെട്ട വിശദവിവരങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അലോക് കുമാര്‍ വര്‍മ്മയോട് ചീഫ് സെക്രട്ടറി എസ്.എന്‍ സഹായ് ആവശ്യപെട്ടിട്ടുണ്ട്.