അരുണാചല്‍പ്രദേശില്‍ രാഷ്‌ട്രപതി ഭരണത്തിന് അംഗീകാരം

ഇറ്റാനഗര്‍| JOYS JOY| Last Modified ബുധന്‍, 27 ജനുവരി 2016 (08:52 IST)
വടക്കുകിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ രാഷ്‌ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തു. കേന്ദ്രസര്‍ക്കാരിനെതിരെ സംസ്ഥാനത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചതിനു തൊട്ടു പിന്നാലെയാണ് നടപടി. രാഷ്‌ട്രപതി ഭരണത്തിന് കേന്ദ്രസര്‍ക്കാര്‍ നല്കിയ ശുപാര്‍ശ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി അംഗീകരിച്ചു.

അരുണാചല്‍ നിയമസഭയിലെ 21 കോണ്‍ഗ്രസ് അംഗങ്ങള്‍ ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന്, മുഖ്യമന്ത്രി നബാംതൂകി സര്‍ക്കാരിനെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കിയതോടെയാണ് അരുണാചലില്‍ രാഷ്‌ട്രീയ പ്രതിസന്ധി ഉടലെടുത്തത്.

നിയമസഭയ്ക്ക് പുറത്ത് താത്‌കാലിക ഷെഡില്‍ വച്ച് യോഗം ചേര്‍ന്ന് സ്പീക്കര്‍ നബാം റെബിയയെ ഇംപീച്ച് ചെയ്ത ശേഷമാണ് ഇവര്‍ മുഖ്യമന്ത്രിക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. അതേസമയം, ഗുവാഹത്തി ഹൈക്കോടതി ഈ നടപറ്റി റദ്ദാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ രാഷ്‌ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :