ജമ്മു കശ്‌മീരില്‍ രാഷ്‌ട്രപതി ഭരണം; മെഹ്‌ബൂബയുടെ സത്യപ്രതിജ്ഞ വൈകും

ശ്രീനഗര്‍| JOYS JOY| Last Modified ഞായര്‍, 10 ജനുവരി 2016 (10:12 IST)
മുഖ്യമന്ത്രി മുഫ്‌തി മുഹമ്മദ് സയീദിന്റെ നിര്യാണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പദവി ഒഴിഞ്ഞു കിടക്കുന്ന ജമ്മു കശ്‌മീരില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തി. നിയുക്ത മുഖ്യമന്ത്രിയും മുഫ്‌തി മുഹമ്മദ് സയീദിന്റെ മകളുമായ മെഹ്‌ബൂബയുടെ സത്യപ്രതിജ്ഞ വൈകുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.

ഗവര്‍ണര്‍ എന്‍ എന്‍ വോറയാണ് രാഷ്‌ട്രപതി ഭരണം ശുപാര്‍ശ ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വക്താവാണ് ഇക്കാര്യം അറിയിച്ചത്.

സയീദിന്‍റെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞതിനു ശേഷമേ സത്യപ്രതിജ്ഞ ചെയ്യൂവെന്ന് മകളും പി ഡി പി അധ്യക്ഷയുമായ മെഹബൂബ നിലപാട് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭരണ അസ്ഥിരത ഒഴിവാക്കാൻ ഇടക്കാല സംവിധാനം ഏർപ്പെടുത്തിയത്.

നാലാം ദിനത്തിലെ മരണാനന്തര ചടങ്ങുകള്‍ ഞായറാഴ്ച പൂര്‍ത്തിയാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :