ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

വര്‍ക്കല| Last Modified വ്യാഴം, 3 ഡിസം‌ബര്‍ 2015 (16:42 IST)
എണ്‍പത്തി മൂന്നാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി ഡിസംബര്‍ 31 നു രാവിലെ നടക്കുന്ന തീര്‍ത്ഥാടക സമ്മേളനം ഉപരാഷ്ട്രപതി ഡോ.മുഹമ്മദ് ഹമീദ് അന്‍‍സാരി ഉദ്ഘാടനം ചെയ്യും. ശിവഗിരി തീര്‍ത്ഥാടനത്തിന് ഇത്തവണയും വന്‍പിച്ച ഒരുക്കങ്ങള്‍ ഏര്‍പ്പെടുത്താനാണു തീരുമാനം.

ശിവഗിരി തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച വിവിധ സമ്മേളനങ്ങളില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി എന്നിവരും പങ്കെടുക്കും.

ഇവരെ കൂടാതെ പാകിസ്ഥാന്‍ മുന്‍ മന്ത്രി മിര്‍ നവാസ് ഖാന്‍ മാര്‍വത്ത്, അന്നാ ഹസാരെ, കര്‍ണ്ണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര എന്നിവരും വിവിധ സമ്മേളനങ്ങളില്‍ പങ്കെടുക്കും എന്ന് ശിവഗിരി തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :