ന്യൂഡൽഹി|
AISWARYA|
Last Modified ബുധന്‍, 19 ഏപ്രില്‍ 2017 (15:10 IST)
അരുണാചൽ പ്രദേശിലെ ആറു സ്ഥലങ്ങളുടെ പേര് ചൈന മാറ്റി. ടിബറ്റ് ആത്മീയാചാര്യൻ ദലൈലാമയുടെ അരുണാചൽ സന്ദർശനത്തോടുള്ള എതിർപ്പാണ് ഇങ്ങനെ ഒരു നീക്കത്തിന് വഴിയെരുക്കിയത്. ചൈനീസ് ഭാഷയിലെ പേരുകളാണ് ഈ സ്ഥലങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.
ദലൈലാമയുടെ ഒൻപതു ദിവസത്തെ സന്ദർശനത്തിനുശേഷം അരുണാചലിൽ നിന്നു തിരിച്ചതിന്റെ പിറ്റേന്നാണ് പേരുമാറ്റിയത്. ഈ വിഷയത്തില്‍ ചൈന നിലപാട് കടുപ്പിക്കുകയാണ്.
ഇന്ത്യ അനധികൃതമായി കൈവശം വച്ചിരിക്കുന്നുവെന്നാണ് ചൈന പറയുന്നത്. പ്രദേശത്തിന്റെ പൂര്‍ണ അധികാരം തങ്ങള്‍ക്കാണ് എന്ന് ഇന്ത്യയ്ക്കു വ്യക്തമാക്കിക്കൊടുക്കുകയാണു പേരുമാറ്റലിലൂടെ ചൈന ലക്ഷ്യമിട്ടത്. തെക്കൻ ടിബറ്റ് എന്നാണു ചൈന അരുണാചലിനെ വിശേഷിപ്പിക്കുന്നത്.