Widgets Magazine
Widgets Magazine

കുറ്റവിചാരണക്ക് മല്യയെ ഉ​ട​ൻ വിട്ടുകിട്ടില്ല

ന്യൂഡൽഹി, ബുധന്‍, 19 ഏപ്രില്‍ 2017 (11:07 IST)

Widgets Magazine

വിജയ് മല്യയെ ലണ്ടനിൽ അറസ്റ്റു ചെയ്തത് കേന്ദ്രസർക്കാറിന്റെ വലിയ നേട്ടമായി  കാണുന്നുണ്ടെങ്കിലും കുറ്റവിചാരണക്ക് മല്യയെ ഇന്ത്യയിൽ എത്തിക്കുന്നത് ഒട്ടും എളുപ്പമല്ല. ആവശ്യപ്പെടുന്ന തട്ടിപ്പുകേസ് പ്രതിയെന്ന നിലക്കുള്ള വാറൻറ് പ്രകാരമാണ് മല്യയുടെ അറസ്റ്റ് നടന്നത്. എന്നാല്‍  വാറൻറ് പ്രകാരം മല്യ സ്വമേധയാ സെൻട്രൽ ലണ്ടൻ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. 
 
അതേസമയം 2012ൽ കള്ളപ്പണ, നികുതിവെട്ടിപ്പു കേസുകളിൽ പ്രതിയായി ലണ്ടനിലേക്ക് കടന്ന ഐ പി എല്‍  സംഘാടകൻ ലളിത് മോദിയെ നാട്ടിലെ നിയമവ്യവസ്ഥക്കു മുന്നിലെത്തിക്കാൻ അഞ്ചു വർഷം കഴിഞ്ഞിട്ടും സർക്കാറിന് സാധിച്ചിട്ടില്ല. ഇനി ഈ കേസിന്റെ നടപടികള്‍  കീഴ്കോടതിയില്‍ നടക്കണം. അതിന് മാസങ്ങളല്ല, വർഷങ്ങൾ തന്നെ വേണ്ടിവന്നേക്കും. അതേസമയം കോടതിയുടെ തീർപ്പിനെതിരെ മല്യക്ക് ഒന്നിലധികം മേൽകോടതികളെ സമീപിക്കാം.  
 
എന്നാല്‍ മല്യയെ അറസ്റ്റ് ചെയ്തത്  കേന്ദ്രത്തിന്റെ വലിയ നേട്ടമെന്ന രീതിയിലാണ് പ്രധാനമന്ത്രി കാര്യാലയ സഹമന്ത്രി ജിതേന്ദ്രസിങ്ങും മറ്റും മാധ്യമങ്ങേളാട് വിശദീകരിച്ചത്. കുടാതെ കഴിഞ്ഞ സർക്കാറിന് ചെയ്യാൻ കഴിയാത്തത് ഈ സർക്കാർ ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ചിന്നമ്മയ്ക്കും കുടുംബത്തിനും അടിതെറ്റുന്നു; ദിനകരനെതിരെ ലുക്കൗട്ട് നോട്ടീസ്, രാജ്യംവിടാൻ സാധ്യതയെന്ന് പൊലീസ്

കോഴ നല്‍കിയ കേസില്‍ ടി ടി വി ദിനകരനെതിരെ ഡല്‍ഹി പൊലീസിന്റെ ലുക് ഔട്ട് നോട്ടിസ്. ദിനകരന്‍ ...

news

അണ്ണാ ഡിഎംകെ ആഭ്യന്തര പ്രശ്നങ്ങളിൽ വലയുമ്പോള്‍ ; പുതിയ തന്ത്രങ്ങളുമായി ഡിഎംകെ

അണ്ണാ ഡിഎംകെ ആഭ്യന്തര പ്രശ്നങ്ങളിൽ വലയുമ്പോൾ പ്രതിപക്ഷത്ത് ഡിഎംകെ തന്ത്രങ്ങള്‍ മെനയുന്നു. ...

news

അമേരിക്കയുടെ ബോംബാക്രമണം, പതിമൂന്ന് ഇന്ത്യന്‍ ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാറില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ 13 ഇന്ത്യന്‍ ഐ എസ് ...

news

പൊലീസിനോട് പറയാത്ത പല കാര്യങ്ങ‌ളും നടി അഭിമുഖത്തിൽ പറഞ്ഞു? നടിയെ തേടി പൊലീസ്

കൊച്ചിയിൽ തട്ടിക്കൊണ്ട് പോയി ആക്രമിക്കപ്പെട്ട പ്രമുഖ നടിയുടെ മൊഴി വീണ്ടും ...

Widgets Magazine Widgets Magazine